Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Congress

Kerala

ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണ്! മാധ്യമപ്രവർത്തകന്‍റെ കുറിപ്പ് വൈറൽ

കോട്ടയം: മത്സരിച്ച 12 സീറ്റിലും പരാജയം ഏറ്റുവാങ്ങിയ കേരള കോൺഗ്രസ്-എമ്മിന്‍റെ രാഷ്‌ട്രീയ ഭാവി ഭീഷണിയിലാണെന്നും പിളരുമെന്നുമൊക്കെ പലരും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ ഇത് അസ്തമയം അല്ല. പ്രഭാത സന്ധ്യയാണെന്ന് മാണി ഗ്രൂപ്പിനെ ഉപദേശിച്ചുകൊണ്ട് പ്രമുഖ മാധ്യമപ്രവർത്തകൻ ടി. ദേവപ്രസാദ് എഴുതിയ കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്‍റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ: 

തെരെഞ്ഞെടുപ്പ് വിജയം മാത്രമല്ല ജനപിന്തുണയാണ് ഒരു പാർട്ടിയുടെ ശക്തി എങ്കിൽ കേരള കോൺഗ്രസ് മാണിയും രണ്ടിലയും ജോസ് കെ. മാണിയും ഇന്നും കേരളത്തിലെ ശക്തമായ രാഷ്‌ട്രീയ പ്രസ്ഥാനമാണ്. കോൺഗ്രസ് സിപിഎം മുസ്‌ലിം ലീഗ് സിപിഐ പാർട്ടികൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും വോട്ട് ലഭിച്ചത് അവർക്കാണ് 5.61,157 പേർ അവർക്ക് വോട്ട് ചെയ്തു. മൊത്തം വോട്ടിന്‍റെ 2.47 ശതമാനം.
 
ഇക്കുറി തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റിൽ ജയിച്ച കേരള കോൺഗ്രസിനു ലഭിച്ചത് 471391 വോട്ട്. മൊത്തം വോട്ടിന്റെ 2.17 ശതമാനം വോട്ട്. അതുകൊണ്ട് യഥാർത്ഥ കേരള കോൺഗ്രസ് ഏതെന്ന കാര്യത്തിൽ ആർക്കും സംശയം ഒന്നും ഇല്ല. പിണറായി വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ ഉണ്ടായ ദുരന്തം. ഏത് ഏകാധി പതിക്കും ഉണ്ടാവേണ്ട ദുരന്തം.
 
2021 ൽ ഉണ്ടായ പിണറായി തരംഗത്തിന്‍റെ ഗുണം കിട്ടിയവർ ദുരന്തത്തിന്‍റെ ഫലം പങ്കു പറ്റണം.
പിണറായി വിരുദ്ധ വികാരം ഉണ്ടായിരുന്നു ഇന്ന് എല്ലാവരും സമ്മതിക്കുന്നു. അതായത് 2021 ൽ പിണറായി യെ പിന്താങ്ങിയവര്ക്കും പോക്ക് നല്ലതല്ല എന്നു തോന്നി. ഇനി അവർ മാറി ചിന്തിക്കില്ല എന്നു കരുതുന്നതാണ് മൗഢ്യം

കേരള കോൺഗ്രസ് മാണി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് നേരിട്ടത്. അവർക്ക് നിയമ സഭയിലും ലോകസഭയിലും പ്രതി നിധി ഇല്ല. വളരെ ദയനീയമായ സ്ഥിതിയാണ്.
1991 ൽ ജോസഫ് ഗ്രൂപ്പ് നേരിട്ടത് പോലെ ഒരു തോൽവി. അന്ന് തൊടുപുഴ അടക്കം ജോസഫ് തോറ്റു. ആകെ ജയിച്ചത് കുട്ടനാട്ടിൽ കെ സി ജോസഫ്. ആ കെസി ഇന്ന് ജോസഫിന് ഒപ്പം ഇല്ല.
2010 ൽ ജോസഫ് തന്ത്രപൂർവം മാണിയിൽ ലയിച്ചു . ആ ശക്തികൊണ്ട് ജനാധിപത്യ മുന്നണിയിൽ കടന്നു.
 
1964 ൽ കോൺഗ്രസ് വിരുദ്ധ പാർട്ടിയായി രൂപം കൊണ്ട കേരള കോൺഗ്രസ് 1969ൽ ഭരണത്തിൽ ചേർന്നപ്പോൾ മുതൽ പാർട്ടിയുടെ പതനം ആരംഭിച്ചു. അധികാരം പിടിക്കുന്നതാണ് വലിയ കാര്യം എന്നു കരുതി. അതിനു വേണ്ടി ഗ്രൂപ്പ് ഉണ്ടാക്കി പിളർന്നു. ഇടത് മുന്നണിയിൽതന്നെ മാണി അടക്കം നാല് കേരള കോൺഗ്രസ് ഉണ്ടായിരുന്നു. നാലും ഒരുപോലായി. നിയമ സഭയിൽ പ്രാധിനിത്യം ഇല്ലാത്തവരായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം ഉണ്ടായിരുന്ന മാണിക്ക് അതുപോലും നഷ്ടം ആകാം
 
 
വരുന്നതെല്ലാം സ്വീകരിച്ച് ഒന്നിച്ചു നിൽക്കാനാവുന്നവർ ധാരാളം ബാക്കി ഉണ്ടാവും. അവരെ തിരിച്ചറിയുക. കൂട്ടി നിർത്തുക. പിണങ്ങി പോകുന്നവറെയും പോയവറെയും തിരികെ കൊണ്ടുവരിക. മുഖസ്തുതി കാർ ഇപ്പോൾ സ്ഥലം വിടും. അതു നല്ലതാണ്.അവർ തിരിച്ചു വരും. എന്നാൽ, സങ്കടപ്പെട്ടും അവഗണിക്കപ്പെട്ടു എന്ന് തോന്നിയും വിട്ടുപോയവർ ഉണ്ട്. അവരുടെ പിണക്കം മാറ്റണം സംസാരിക്കണം. ഒരാൾ പോലും പാർട്ടി വിട്ടാൽ ചെയർമാന് വേദനിക്കണം. അവൻ പോട്ടെ എന്നു പറയുന്നവൻ അവൻ പോയാൽ എനിക്ക് പദവി കിട്ടും എന്ന് കരുതുന്നവനാണ് അത് മനസിലാക്കണം.
 
തോൽവിക്ക് കാരണക്കാർ എന്ന് ആരെയും ബ്രാൻഡ് ചെയ്തു ഓടിക്കരുത്. കൂടുതൽ സ്നേഹത്തോടെ ഒന്നിച്ചു നിൽക്കുക. ഇടതു ചേർന്നു നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലതും ഉണ്ട്. അത് സൂക്ഷിക്കാത്തത് ആപത്താകും. മുന്നണിയിലെ ഘടകകഷി യാണ്. ദാസനല്ല.
പിണറായിയുടെ ഏകാധിപത്യത്തിനെതിരെ ആർജെഡി കാണിച്ച ധൈര്യം പോലും പലപ്പോഴും മണിക്കാർ കാണിച്ചില്ല.
 
ദാസൻമാരെ പോലെ നിന്നു. അതുകൊണ്ട് രാജ്യ സഭ സീറ്റ് ബുദ്ധിമുട്ടില്ലാതെ കിട്ടി. പക്ഷേ, ഏറെ ദോഷം ഉണ്ടായി. പിണറായിയുടെ മരുമകൻ വിജയരാഘവന്‍റെ ഭാര്യ എല്ലാം മന്ത്രിമാരായി. പാർട്ടി ചോദിച്ചില്ല. സഖാക്കൾക്കു പോലും പിടിച്ചില്ല. തൊഴിലാളി സംകടനകൾ നിർജീവമായി. സഖാക്കൾ അഴിഞ്ഞാടി. ജനസദാസിനുള്ള ബസിൽ ലിഫ്റ്റ് വച്ചു. എന്തെല്ലാമാണ് ജനം മൻസിൽ കുറിച്ചത്. പാർടിയും കടഖ കഷികളും മിണ്ടിയില്ല. ജനം മനസ്സിൽ കുറിച്ചു. കരിങ്കൊടി കാണിക്കുന്നവരെ ഹെൽമെറ്റ് കൊണ്ട് അടിക്കുന്നത് രക്ഷാപ്രവർത്തനം ആയി. തീക്കാറ്റ് വീശിയത്തിൽ എന്ത് അദ്ഭുതം

കാബിനറ്റിൽ വരുന്ന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് അംഗീകരിപ്പിക്കാൻ കഴിഞ്ഞില്ല. വനം നിയമവും മറ്റും പ്രതിഷേധം ഉണ്ടാക്കി മാറ്റിക്കേണ്ടി വന്നത് അതുകൊണ്ടാണ്.
വേറെയും പലതും ഉണ്ട്. പഠിക്കണം സമൂല മാറ്റം വരുത്തണം. ഇതു ശക്തമാകാനുള്ള കാലമാണ്. പദവി കിട്ടാൻ ആരും വരില്ല. കിട്ടാത്തതു കൊണ്ട് ആരും പാർട്ടി വിടുകയും ഇല്ല.
ഇനിയും തെരഞ്ഞെടുപ്പ് വരും. സഹകരണ സംഘങ്ങൾ മുതൽ പലയിടത്തും. ജയിക്കാനാവും.
പുതിയ സാധ്യതകൾ വരാം. പൊളിറ്റിക്സ് ഇസ് ദ ആർട്ട് ഓഫ് ടിജി പോസിബിൾ. അതിന് തയാറാവുക.
 
സാധ്യതകൾ അനുകൂലമാക്കുക വലിയ പദവികളും സാധ്യത കളും ഉയർന്നു വരും. വോട്ടർമാരിൽ ഉണ്ടാകുന്ന കാഴ്ച പ്പാടിലെ മാറ്റങ്ങൾ തിരിച്ചറിയുക. 1964 ൽ ഉണ്ടായ പാർട്ടിക്ക് ഒരു പുത്തൻ ദിശ ബോധവും കർമപരിപാടിയും ഉണ്ടാക്കുക. എന്താ നിങ്ങളുടെ പരിപാടി എന്ന് ചോദിക്കുന്നവർക്ക് കൃത്യം ഉത്തരം കൊടുക്കാനാവണം.
ഇതു അസ്തമയമല്ല പ്രഭാത സന്ധ്യ ആണ് ഉണരുക..

 https://www.facebook.com/share/18rHMBGJvH/

Kerala

കു​തി​ച്ചു​ക​യ​റി ജോ​സ​ഫ് ഗ്രൂ​പ്പ്; ത​ക​ർ​ന്ന​ടി​ഞ്ഞ് മാ​ണി​ഗ്രൂ​പ്പ്

കോ​ട്ട​യം: സം​സ്ഥാ​ന നി​മ​യ​സ​ഭ​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​രു​ത്ത് തെ​ളി​യി​ച്ച് കേ​ര​ളാ കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം. മ​ത്സ​രി​ച്ച് എ​ട്ടു സീ​റ്റി​ലും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ വ​ൻ ലീ​ഡ്നേ​ടി. ഇ​രി​ഞ്ഞാ​ല​ക്കു​ട, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട്, തി​രു​വ​ല്ല സീ​റ്റു​ക​ളി​ലാ​ണ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​ക​ൾ ലീ​ഡ് ചെ​യ്യു​ന്ന​ത്.

ഇ​തി​ൽ ഇ​രി​ഞ്ഞാ​ല​ക്കു​ട, ക​ടു​ത്തു​രു​ത്തി, ച​ങ്ങാ​നാ​ശേ​രി, തൊ​ടു​പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ജ​യം ഉ​റ​പ്പി​ച്ച മ​ട്ടി​ലാ​ണ് മു​ന്നേ​റ്റം. ഇ​രി​ഞ്ഞാ​ല​ക്കു​ട​യി​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ച്ച മു​തി​ർ​ന്ന നേ​താ​വ് തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ സി​പി​എം സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​മാ​യ ഡോ. ​ആ​ർ ബി​ന്ദു​വി​നെ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്കാ​ണ് പി​ന്നി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി ഗ്രൂ​പ്പ് നി​ല​വി​ൽ ഒ​രു സീ​റ്റി​ൽ പോ​ലും ലീ​ഡി​ല്ല. സി​റ്റിം​ഗ് സീ​റ്റാ​യി​രു​ന്ന ഇ​ടു​ക്കി, ച​ങ്ങ​നാ​ശേ​രി, കാ​ഞ്ഞി​ര​പ്പ​ള്ളി, റാ​ന്നി, പൂ​ഞ്ഞാ​ർ എ​ന്നീ സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ വി​യ​ർ​ക്കു​ക​യാ​ണ്.

മാ​ണി ഗ്രൂ​പ്പി​ന്‍റെ ഏ​ക മ​ന്ത്രി​യാ​യി​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​ൻ ഇ​ടു​ക്കി​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നേ​രി​ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി റോ​യ് കെ. ​പൗ​ലോ​സി​നേ​ക്കാ​ൾ 15000ത്തി​ല​ധി​കം വോ​ട്ടു​ക​ൾ​ക്ക് റോ​ഷി പി​ന്നി​ലാ​ണ്.

District News

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ ചേ​ര്‍​ന്നു

കോ​ഴി​ക്കോ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട അ​സം​ബ്‌​ളി സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സി​ന് അ​ടി​യ​റ വ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​പി അ​ബ്ദു​ള്‍ അ​സീ​സും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ല്‍ ചേ​ര്‍​ന്നു.


കേ​ര​ള കോ​ണ്‍​ഗ്ര​സ്(​എം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം ജോ​സ​ഫ്, കെ.​എം. പോ​ള്‍​സ​ണ്‍, വി​നോ​ദ് കി​ഴ​ക്ക​യി​ല്‍, അ​ഡ്വ. ഷാ​ജു ജോ​ര്‍​ജ്, സി​റി​യ​ക് മാ​ത്യു, ഷി​നോ​ജ് പു​ളി​യോ​ളി, റീ​ത്ത ജ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കേരള കോൺഗ്രസിന്‍റെ തുടക്കം

പു​തു​പ്പ​ള്ളി: ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത്യ​വി​ശ്ര​മം​കൊ​ള്ളു​ന്ന പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥ​നക​ള്‍ അ​ര്‍​പ്പി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ത്തി​നു തു​ട​ക്ക​മാ​യി.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യ്ക്കു മു​ന്നി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ തി​രി തെ​ളി​ച്ചു പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ മോ​ന്‍​സ് ജോ​സ​ഫ്, അ​പു ജോ​ണ്‍ ജോ​സ​ഫ്, ഷി​ബു തെ​ക്കും​പു​റം, തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍, വ​ര്‍​ഗീ​സ് മാ​മ്മ​ന്‍, റെ​ജി ചെ​റി​യാ​ന്‍, വി​നു ജോ​ബ്, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്ഥാ​നാ​ര്‍​ഥി​ക​ളെ ചാ​ണ്ടി ഉ​മ്മ​ന്‍ ഷാ​ള്‍ അ​ണി​യി​ച്ചു സ്വീ​ക​രി​ച്ച് വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​ക​ളു​ടെ ക​രു​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫി​ന് വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ന്‍ പ​റ​ഞ്ഞു. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ​യും പ​ങ്കെ​ടു​ത്തു.​

Kerala

വി​ട്ടു​വീ​ഴ്ച ജ​യം ഉ​റ​പ്പാ​ക്കാ​ൻ: മോ​ന്‍​സ് ജോ​സ​ഫ്

പു​തു​പ്പ​ള്ളി: മു​ന്ന​ണി​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കു​ന്ന​തി​നാ​ണ് സീ​റ്റ് വി​ഭ​ജ​ന​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യ​തെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ്.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ല്‍ പ്രാ​ര്‍​ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളോ​ടൊ​പ്പം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. പാ​ര്‍​ട്ടി​ക്കു​ണ്ടാ​യി​രു​ന്ന പ​ത്ത് സീ​റ്റു​ക​ളി​ല്‍ ര​ണ്ട് സീ​റ്റി​ല്‍ ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും. ഒ​റ്റ​ത്ത​വ​ണ എ​ന്ന നി​ല​യി​ലാ​ണ് ഈ ​ധാ​ര​ണ.

നി​യ​മ​സ​ഭ​യി​ലും പാ​ര്‍​ല​മെ​ന്‍റി​ലും പാ​ര്‍​ട്ടി​യു​ടെ പ്രാ​തി​നി​ധ്യം തു​ട​ര്‍​ന്നും സു​ര​ക്ഷി​ത​മാ​യി​രി​ക്കു​മെ​ന്ന ഉ​റ​പ്പ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മോ​ന്‍​സ് പ​റ​ഞ്ഞു.

Kerala

കുട്ടനാട്ടിൽ യുഡിഎഫിൽ പൊട്ടിത്തെറി; മത്സരിക്കുമെന്നു ഡിസിസി വൈസ് പ്രസിഡന്‍റ്, പിന്തുണയുമായി ഡിസിസി ജന. സെക്രട്ടറിയും

കുട്ടനാട്: കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരേ മത്സരിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ് പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവാണ് സജി ജോസഫ്. കൂടാതെ സജി ജോസഫിനു പിന്തുണയറിച്ചുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാറും മൂന്നു ജില്ലാ കമ്മിറ്റിയംഗങ്ങളും കോൺഗ്രസിൽനിന്നു രാജിവച്ചു.

യുഡിഎഫിനു വേണ്ടി കേരള കോൺഗ്രസ് ആണ് ഈ സീറ്റിൽ മത്സരിക്കുന്നത്. എന്നാൽ, സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നു പ്രാദേശിക ഘടകം കുറെ നാളായി ആവശ്യം ഉയർത്തിവരികയായിരുന്നു.

കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് ഇവിടെ പ്രകടനവും നടന്നിരുന്നു. പേമെന്‍റ് സീറ്റാണ് കുട്ടനാട് എന്നാരോപിച്ചാണ് കോൺഗ്രസിലെ ഒരു വിഭാഗം ഇപ്പോൾ വിമത സ്ഥാനാർഥിയെ രംഗത്തിറക്കാൻ തയാറെടുക്കുന്നത്. സജി ജോസഫിന് പ്രാദേശികമായ കോൺഗ്രസ് ഘടകത്തിന്‍റെ പിന്തുണയുണ്ടെന്നാണ് പറയുന്നത്. യുഡിഎഫിനു വേണ്ടി

പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ റെജി ചെറിയാനാണ് മത്സരിക്കുന്നത്. എൻജിനിയറിംഗ് രംഗത്ത് മൂന്നര പതിറ്റാണ്ടിന്‍റെ പ്രവർത്തന പരിചയം റെജി ചെറിയാനുണ്ട്.

ഗൾഫ് നാടുകളിൽ സ്വന്തമായ സംരംഭങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ഒരു മികച്ച സംഘാടകൻ കൂടിയാണ്. ആർ.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് (യുഎഇ) ചെയർമാനാണ്. തോമസ് കെ. തോമസ് ആണ് എൽഡിഎഫ് സ്ഥനാർഥി. എൻസിപി ദേശീയ പ്രവർത്തക സമിതിയംഗമാണ്.

Kerala

കേരള കോൺഗ്രസ്-എം ജില്ലാ പ്രസിഡന്‍റടക്കം രാജിവച്ച് കേരള കോൺഗ്രസിൽ ചേർന്നു

കോ​​​ത​​​മം​​​ഗ​​​ലം: കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ്-​​എം ​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി ജോ​​​സ​​​ഫും കോ​​​ത​​​മം​​​ഗ​​​ലം നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ.​​​സി. ​ചെ​​​റി​​​യാ​​​നും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ഏ​​​താ​​​നും നേ​​​താ​​​ക്ക​​​ൾ രാ​​​ജി​​​വ​​​ച്ച് പി.​​​ജെ.​ ജോ​​​സ​​​ഫ് നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു.

പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്കു വ​​​ന്ന നേ​​​താ​​​ക്ക​​​ളെ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബു തെ​​​ക്കും​​​പു​​​റം ഷാ​​​ൾ അ​​​ണി​​​യി​​​ച്ച് സ്വീ​​​ക​​​രി​​​ച്ചു.

ജി​​​ല്ല​​​യി​​​ലെ ഐ​​​ക്യ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ടോ​​​മി ജോ​​​സ​​​ഫും എ​​​ൻ.​​സി.​ ചെ​​​റി​​​യാ​​​നും പ​​​റ​​​ഞ്ഞു.

കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷം വി​​​ക​​​സ​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത നാ​​​ളു​​​ക​​​ളാ​​​യി​​​രു​​​ന്നു.​ അ​​​തി​​​ന് മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ ഐ​​​ക്യ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യു​​​ടെ എം​​​എ​​​ൽ​​​എ വി​​​ജ​​​യി​​​ച്ചു വ​​​രേ​​​ണ്ട​​​ത് നാ​​​ടി​​​ന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന കാ​​​ഴ്ച​​​പ്പാ​​​ടി​​​ലാ​​​ണ് കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്ന് പാ​​​ർ​​​ട്ടി​​​യി​​​ലേ​​​ക്ക് പു​​​തി​​​യ​​​താ​​​യി വ​​​ന്ന നേ​​​താ​​​ക്ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

പി.ജെ. ജോസഫ് കളമൊഴിയുമ്പോൾ

തൊ​ടു​പു​ഴ: ആ​റു​ പ​തി​റ്റാ​ണ്ട് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ മു​ടി​ചൂ​ടാ​മ​ന്ന​നാ​യി തി​ള​ങ്ങി​നി​ന്ന പി.​ജെ.​ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തുനി​ന്ന് ക​ള​മൊ​ഴി​യു​മ്പോ​ള്‍ അ​ത് ച​രി​ത്ര​പ​ര​മാ​യ യു​ഗ​സ​മാ​പ്തി​യാ​യി മാ​റു​ക​യാ​ണ്. രാ​ഷ്ട്രീ​യ പ്ര​വ​ര്‍ത്ത​ക​ന്‍, നി​യ​മ​സ​ഭാ സാ​മാ​ജി​ക​ന്‍, വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ മ​ന്ത്രി, ക​ര്‍ഷ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹം വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​നു ന​ല്‍കി​യി​ട്ടു​ള്ള​ത്. 1970-ല്‍ ​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്കം കു​റി​ച്ച അ​ദ്ദേ​ഹം 10 ത​വ​ണ തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു കേ​ര​ള നി​യ​മ​സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു.

ചു​രു​ങ്ങി​യ നാ​ളു​ക​ള്‍ക്കു​ള്ളി​ല്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വ് കേ​ര​ളം തി​രി​ച്ച​റി​ഞ്ഞു. തു​ട​ര്‍ന്ന് ആ​ഭ്യ​ന്ത​രം, റ​വ​ന്യു, എ​ക്‌​സൈ​സ്, പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വം, ഭ​വ​ന​നി​ര്‍മാ​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി പ്ര​മു​ഖ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു. ഇ​ക്കാ​ല​യ​ള​വി​ല്‍ ഓ​രോ വ​കു​പ്പി​ലും വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി. 2001-ലെ ​നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സി​ലെ പി.​ടി.​തോ​മ​സു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ലും 1989-ലും 1991​ൽ പാ​ര്‍ല​മെന്‍റിലേക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​റ​വ് പ​റ​യേ​ണ്ടി വ​ന്ന​ത്. നി​യ​മ​സ​ഭ പ്ര​വേ​ശ​ന​ത്തി​ന്‍റെ സു​വ​ര്‍ണ​ജൂ​ബി​ലി​യും പി​ന്നി​ട്ട് മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫി​ന് ബാ​റ്റ​ണ്‍ കൈ​മാ​റു​മ്പോ​ള്‍ തൊ​ടു​പു​ഴ​യു​ടെ സ്വ​ന്തം പി.​ജെ. ഇ​നി പാ​ര്‍ട്ടി​യെ ന​യി​ക്കു​ക പി​ന്നി​ല്‍ നി​ന്നാ​കും.

ക​ര്‍ഷ​ക​നാ​യ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍

പു​റ​പ്പു​ഴ വ​യ​റ്റാ​ട്ടി​ല്‍ പാ​ല​ത്തി​നാ​ല്‍ ജോ​സ​ഫ്-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1941 ജൂ​ണ്‍ 28നാ​യി​രു​ന്നു പി.​ജെ.​ജോ​സ​ഫിന്‍റെ​ ജ​ന​നം. പു​റ​പ്പു​ഴ ഗ​വ.​എ​ല്‍പി​എ​സ്, പു​റ​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍സ് യു​പി​എ​സ്, കോ​ട്ട​യം എ​സ്.​എ​ച്ച്.​മൗ​ണ്ട് ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം.​ച​ങ്ങ​നാ​ശേ​രി എ​സ്.​ബി.​കോ​ളേ​ജ്, മ​ദ്രാ​സ് ല​യോ​ള കോ​ളജ്, തേ​വ​ര എ​സ്.​എ​ച്ച്. കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ​ര്‍വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ ജോ​സ​ഫ് സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി. വി​ദ്യാ​ഭ്യാ​സ​വും വി​ന​യ​വും വി​വേ​ക​വും ഒ​ത്തി​ണ​ങ്ങി​യ പി.​ജെ.​ജോ​സ​ഫ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ത​ന്നെ നി​യ​മ​സ​ഭ​യി​ല്‍ ശ്ര​ദ്ധേ​യ​നാ​യി.

കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന വി​ദ്യാ​ഭ്യാ​സം എ​ന്ന ദീ​ര്‍ഘ​വീ​ക്ഷ​ണ​മു​ള്ള കാ​ഴ്ച​പ്പാ​ടും വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ല്‍ ജ​ന​കീ​യ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന അ​ധി​കാ​ര​വി​കേ​ന്്രീ​ക​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ആ​ദ്യ​കാ​ല നി​യ​മ​സ​ഭ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ത​ന്നെ അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് പ്ര​സി​ഡന്‍റായിരുന്ന 1970 ക​ളു​ടെ മ​ധ്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​നാ​യ യു​വ​ജ​ന​നേ​താ​വാ​യി മാ​റി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​രി​ല്‍ നി​ന്നും കാ​ല്‍ന​ട​യാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നടന്ന യു​വ​ജ​ന​ജാ​ഥ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ദ​വി​യി​ല്‍

കേ​ര​ള കോ​ണ്‍ഗ്ര​സ് ഉ​ള്‍പ്പെ​ട്ട ഐ​ക്യ​മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ര്‍ഥി​യാ​യി പി.​ജെ.​ജോ​സ​ഫ് 1977-ല്‍ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1978 ജ​നു​വ​രി 14നു ​ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്ന സി.​എ​ച്ച്.​മു​ഹ​മ്മ​ദ്‌​കോ​യ​യും തെ​ര​ഞ്ഞെ​ടു​പ്പു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​പ്പോ​ള്‍ സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി സ്ഥാ​നം പി.​ജെ.​ജോ​സ​ഫി​നെ തേ​ടി​യെ​ത്തി. 1978 ജ​നു​വ​രി 16നു ​രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

നി​യ​മ​വാ​ഴ്ച ഉ​റ​പ്പു​വ​രു​ത്തി​യു​ള്ള ഭ​ര​ണം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന് പു​തി​യ അ​നു​ഭ​വ​മാ​യി. 1978 സെ​പ്റ്റം​ബ​റി​ല്‍ കെ.​എം. മാ​ണി​യും സി.​എ​ച്ച്.​മു​ഹ​മ്മദ്കോയയും കു​റ്റ​വി​മു​ക്ത​രാ​ണെ​ന്നു​ള്ള കോ​ട​തി​വി​ധി വ​ന്ന ദി​വ​സം ത​ന്നെ പി.​ജെ.​ജോ​സ​ഫ് മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു.1979-​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.1980-​ല്‍ രൂ​പീ​കൃ​ത​മാ​യ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​പ​ക ക​ണ്‍വീ​ന​റാ​യി. 1980-ല്‍ ​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഇ​ദ്ദേ​ഹം പാ​ര്‍ട്ടി​യു​ടെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​യി.

കെ.​ക​രു​ണാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ല്‍ റ​വ​ന്യു, വി​ദ്യാ​ഭ്യാ​സ, എ​ക്‌​സൈ​സ് മ​ന്ത്രി​യാ​യി. 1982-87ല്‍ ​റ​വ​ന്യു​ഭ​വ​ന നി​ര്‍മാ​ണ മ​ന്ത്രി​യാ​യി. ഇ​ക്കാ​ല​യ​ള​വി​ല്‍ നാ​ലു ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ള്‍ക്ക് വീ​ടു​നി​ര്‍മി​ച്ചു ന​ല്‍കി പ്ര​ശം​സ​നേ​ടി.

ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 1984-ല്‍ ​ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റർ എ​ന്ന പേ​രി​ല്‍ ഇ​ടു​ക്കി​യി​ല്‍ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ച്ചു.1987-​ല്‍ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പി.​ജെ.​തൊ​ടു​പു​ഴ​യി​ല്‍ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 1980ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​ന​ങ്ങ​ളി​ലും പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.1996-​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് വി​ദ്യാ​ഭ്യാ​സ, പൊ​തു​മ​രാ​മ​ത്ത്, ര​ജി​സ‌​ട്രേ​ഷ​ന്‍, ഭ​വ​ന നി​ര്‍മാ​ണ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റു. വ​ര്‍ഷ​ങ്ങ​ളോ​ളം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ പ്രീ​ഡി​ഗ്രി, ദേ​ശീ​യ ന​യ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി കോ​ളേ​ജി​ല്‍ നി​ന്നു വേ​ര്‍പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഭ​ര​ണ നേ​ട്ട​മാ​ണ്. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കോ​ഴ്‌​സു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ഠി​ക്കാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​വ​സ​രം കൈ​വ​ന്ന​തും പി.​ജെ. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യ ശേ​ഷ​മാ​ണ്.

കെ​എ​സ്ടി​പി പ​ദ്ധ​തി

കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ കെ​എ​സ​ടി​പി പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ആ​വി​ഷ്‌​കരിച്ചത്് പി.​ജെ. ജോ​സ​ഫാ​ണ്. മ​റ്റേ​തു പ​ട്ട​ണ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചും ഏ​റ്റ​വും അ​ധി​കം ബൈ​പാ​സു​ക​ളു​ള്ള ന​ഗ​ര​വും തൊ​ടു​പു​ഴ​യാ​ണ്. 2006-ല്‍ ​വീ​ണ്ടും കേ​ര​ള​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യ ജോ​സ​ഫ് സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രാ​ജി​വ​ച്ചു. തു​ട​ര്‍ന്ന് വീ​ണ്ടും 2009 ഓ​ഗ​സ്റ്റ് 17ന് ​മ​ന്ത്രി​സ്ഥാ​ന​മേ​റ്റു.

കേ​ര​ള കോ​ണ്‍ഗ്ര​സ് ഐ​ക്യം യാ​ഥാ​ര്‍ഥ്യ​മാ​ക്കാ​ന്‍ 2010 മാ​ര്‍ച്ചി​ല്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ച് എ​ല്‍ഡി​എ​ഫ് മു​ന്ന​ണി​വി​ട്ടു. 2016-ല്‍ ​വീ​ണ്ടും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ഭൂ​രി​പ​ക്ഷ​മാ​യ 45,823 വോ​ട്ടു​ക​ള്‍ നേ​ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തൊ​ടു​പു​ഴ​യെ ആ​ധു​ന​ക ന​ഗ​ര​മാ​ക്കി മാ​റ്റു​ന്ന​തി​ല്‍ ജോ​സ​ഫ് വ​ഹി​ച്ച പ​ങ്ക് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളെ​ല്ലാം ആ​ധു​നി​ക നി​ല​വാ​ര​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ചു.ഏഴ് ബൈ​പാ​സു​ക​ള്‍ തൊ​ടു​പു​ഴ​യി​ലു​ണ്ടാ​യ​തും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​ര​ണ മി​ക​വാ​ണ്.

കാ​ര്‍ഷി​ക മേ​ള

കാ​ര്‍ഷി​ക മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ജോ​സ​ഫ് ന​ല്‍കി​യി​ട്ടു​ള്ള സം​ഭാ​വ​ന ശ്ര​ദ്ധേ​യ​മാ​ണ്. തൊ​ടു​പു​ഴ​യി​ല്‍ ന​ട​ന്നു​വ​ന്ന സം​സ്ഥാ​ന കാ​ര്‍ഷി​ക​മേ​ള ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. നൂ​ത​ന കൃ​ഷി​രീ​തി​ക​ളെ​ക്കു​റി​ച്ചും ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടി​ന്‍റെ ആ​വ​ശ്യ​ക​ത​സം​ബ​ന്ധി​ച്ചും ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ന്‍ കാ​ര്‍ഷി​ക മേ​ള​ക​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2005-ല്‍ ​ന​ട​ന്ന കാ​ര്‍ഷി​ക മേ​ള ഇ​ന്ത്യ​ന്‍ രാ​ഷ്ട്ര​പ​തി ഡോ.​എ.​പി.​ജെ.​അ​ബ്ദു​ള്‍ ക​ലാ​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കാ​ര്‍ഷി​ക മേ​ള​യി​ല്‍ പ​ങ്കെ​ടു​ത്ത നി​തീ​ഷ് കു​മാ​ര്‍ പി​ന്നീ​ട് ബീ​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ള്‍ ബീ​ഹാ​റി​നെ ജൈ​വ സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. മാ​ലി​ന്യ​മി​ല്ലാ​ത്ത മ​ല​യാ​ള​നാ​ട് എ​ന്ന ആ​ശ​യം കേ​ര​ള​ത്തി​ല്‍ ആ​ദ്യം അ​വ​ത​രി​പ്പി​ച്ച​തും പി.​ജെ. ജോ​സ​ഫാ​ണ്. മും​ബൈ മു​ത​ല്‍ ക​ന്യാ​കു​മാ​രി​വ​രെ അ​തി​വേ​ഗ റ​യി​ല്‍ കോ​റി​ഡോ​ര്‍ നി​ര്‍മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2007-ല്‍ ​ന​ട​ത്തി​യ മും​ബൈ-​ക​ന്യാ​കു​മാ​രി യാ​ത്ര ജ​ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചി​രു​ന്നു. ഉ​യ​ര്‍ച്ച​യി​ലും താ​ഴ്ച​യി​ലും ത​ന്റേ​താ​യ മാ​ന്യ​ത എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും നി​ല​നി​ര്‍ത്തി​യി​ട്ടു​ള്ള പി.​ജെ.​ജോ​സ​ഫ് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ല്‍ പ​ക​രം വ​യ്ക്കാ​നാ​കാ​ത്ത നേ​താ​വാ​ണ്.

രാഷ്ട്രീയക്കാരൻ

മ​ണ്ണി​നെ​യും സം​ഗീ​ത​ത്തെ​യും മ​ന​സ​റി​ഞ്ഞ് സ്‌​നേ​ഹി​ക്കു​ന്ന വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​ണ് പി.​ജെ.​അ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി​യി​ടം മ​റ്റു​ള്ള​വ​ര്‍ക്ക് എ​ന്നും മാ​തൃ​ക​യാ​ണ്. കൃ​ഷി​ക്കൊ​പ്പം പ​ശു​വ​ള​ര്‍ത്ത​ലും പ​രി​പാ​ല​ന​വും അ​ദ്ദേ​ഹ​ത്തി​നു ഹ​ര​മാ​ണ്. വീ​ടി​നോ​ടു ചേ​ര്‍ന്നു​ള്ള തൊ​ഴു​ത്തി​ല്‍ വി​വി​ധ ഇ​ന​ത്തി​ലു​ള്ള നൂ​റി​ലേ​റെ പ​ശു​ക്ക​ളു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് പാ​ട്ടു​ക​ളോ​ടു​ള്ള ക​മ്പ​വും. പാ​ടാ​ന്‍ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം ത​ന്‍റെ മി​ക​വു തെ​ളി​യി​ക്കാ​റു​ണ്ട്. 1984-ല്‍ ​ശ​ബ​രി​മ​ല ദ​ര്‍ശ​നം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ പി​ന്ന​ണി ഗാ​ന രം​ഗ​ത്തും ചു​വ​ടു​വ​ച്ചു.​ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തു​നി​ന്നും വി​ര​മി​ച്ച പ​രേ​ത​യാ​യ ഡോ.​ശാ​ന്ത​യാ​ണ് ഭാ​ര്യ. അ​പു, യ​മു​ന, ആ​ന്‍റ​ണി, പ​രേ​തനാ​യ ജോ ​എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Kerala

പി.​ജെ. ജോ​സ​ഫ് മത്സരത്തിനില്ല, തൊ​ടു​പു​ഴ​യി​ൽ അ​പു ജോ​ൺ ജോ​സ​ഫ്; കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളായി

ഇ​ടു​ക്കി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് മ​ൽ​സ​ര രം​ഗ​ത്ത് നി​ന്ന് പി​ന്മാ​റി​ക്കൊ​ണ്ടു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫി​ന് പ​ക​ര​ക്കാ​ര​നാ​യി മ​ക​ൻ അ​പു ജോ​ൺ ജോ​സ​ഫ് പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. പി.​ജെ. ജോ​സ​ഫ് ത​ന്നെ​യാ​ണ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫ് വീ​ണ്ടും ജ​ന​വി​ധി തേ​ടും. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ത​ന്നെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി. ച​ങ്ങ​നാ​ശേ​രി​യി​ൽ വി​നു ജോ​ബും തി​രു​വ​ല്ല​യി​ൽ വ​ർ​ഗീ​സ് മാ​മ​നും കോ​ത​മം​ഗ​ല​ത്ത് ഷി​ബു തെ​ക്കു​മ്പു​റ​വും പോ​രാ​ട്ട​ത്തി​നി​റ​ങ്ങും. കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ൽ റെ​ജി ചെ​റി​യാ​നാ​ണ് സ്ഥാ​നാ​ർ​ഥി. കാ​ഞ്ഞ​ങ്ങാ​ട് ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​യി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ക.

Kerala

വിട്ടുവീഴ്ച വേണ്ടി വരും: പി.ജെ. ജോസഫ്

തൊ​ടു​പു​ഴ: സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ.​ജോ​സ​ഫ് എം​എ​ല്‍എ.

പ​ത്തു​സീ​റ്റു​ക​ളും ഇ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​യാ​സ​മു​ണ്ടെ​ങ്കി​ലും മു​ന്ന​ണി സം​വി​ധാ​ന​ത്തി​ല്‍ ചി​ല വി​ട്ടു​വീ​ഴ്ച​ക​ള്‍ വേ​ണ്ടി​വ​രും.

ഇ​ടു​ക്കി സീ​റ്റ് കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​കും. ക​ഴി​ഞ്ഞ ത​വ​ണ പാ​ര്‍ട്ടി മ​ല്‍സ​രി​ച്ച ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റു​ക​ള്‍ കോ​ണ്‍ഗ്ര​സി​ന് വി​ട്ടു​ന​ല്‍കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് പി.​ജെ.​ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.

പാ​ര്‍ട്ടി സ്ഥാ​നാ​ര്‍ഥി​ക​ള്‍ സം​ബ​ന്ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ ചി​ത്രം വ്യ​ക്ത​മാ​കും.

Kerala

ഇ​ടു​ക്കി വി​ട്ടു​കൊ​ടു​ക്കാ​നാ​വി​ല്ല; നി​ർ​ണാ​യ​ക യോ​ഗം ചേ​ർ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ

ഇ​ടു​ക്കി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ടു​ക്കി സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത. ഇ​ടു​ക്കി സീ​റ്റ് വീ​ട്ടു​കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭി​ന്ന​ത ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഇ​ടു​ക്കി​യി​ൽ യോ​ഗം ചേ​രു​ന്ന​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം തോ​മ​സ് പെ​രു​മ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് യോ​ഗം. ഇ​ടു​ക്കി സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. ഇ​തു​കൂ​ടാ​തെ സീ​റ്റ് വി​ട്ടു​കൊ​ടു​ത്താ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

ഇ​ടു​ക്കി സീ​റ്റ് ഇ​ത്ത​വ​ണ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 10 പേ​ർ പി.​ജെ.​ജോ​സ​ഫി​നെ കാ​ണു​മെ​ന്നാ​ണ് വി​വ​രം. സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി​യു​ടെ പ്ര​സ്താ​വ​ന‍​യോ​ടും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു.

‌വി​ജ​യ സാ​ധ്യ​ത​യി​ല്ലെ​ങ്കി​ലും ഇ​ടു​ക്കി​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം. ഇ​ടു​ക്കി​യി​ൽ ര​ണ്ട് സീ​റ്റു​ക​ളി​ലാ​ണ് കാ​ല​ങ്ങ​ളാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി​യും തൊ​ടു​പു​ഴ​യു​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് കാ​ല​ങ്ങ​ളാ​യി മ​ത്സ​രി​ച്ചി​രു​ന്ന സീ​റ്റു​ക​ൾ.

Kerala

പി.​ജെ. ജോ​സ​ഫ് മാ​റു​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല: അ​പൂ ജോ​ൺ ജോ​സ​ഫ്

തൊ​ടു​പു​ഴ: കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് നി​യ​മ​സ​ഭാ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്ന് മാ​റു​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ക​നും പാ​ർ​ട്ടി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ അ​പൂ ജോ​ൺ ജോ​സ​ഫ്. സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.

പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ആ​രോ​ഗ്യ​വാ​നാ​ണ്. പി.​ജെ.​ജോ​സ​ഫ് മാ​റു​മെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ​ത്തി​നാ​യി ഓ​ടി​ന​ട​ന്ന ആ​ളാ​ണ് പി.​ജെ. ജോ​സ​ഫ്.

നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ഇ​നി​യും തു​ട​രേ​ണ്ട​തു​ണ്ട്. സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കും. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​കി​യാ​ൽ വി​ജ​യ സാ​ധ്യ​ത​യെ ബാ​ധി​ക്കു​മെ​ന്നും അ​പു ജോ​ൺ ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Kerala

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം; കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ച​ർ​ച്ച ന​ട​ത്തി, ഇ​ന്നും തു​ട​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സീ​​​റ്റു വി​​​ഭ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ഇ​​​ന്ന​​​ലെ അ​​​നൗ​​​ദ്യോ​​​ഗി​​​ക ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തി കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം. ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ​​​നി​​​ർ​​​ത്തി ചി​​​ല സീ​​​റ്റു​​​ക​​​ൾ വി​​​ട്ടു നൽകേണ്ടി വ​​​രു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നെ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച 10 സീ​​​റ്റും വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് ഉ​​​റ​​​ച്ചു നി​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​ട​​​ക്കം തി​​​ര​​​ക്കു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വീ​​​ണ്ടും ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ പി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ഇ​​​ന്നും തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. 10 സീ​​​റ്റും വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ഉ​​​റ​​​ച്ചുനി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ആ​​​റോ ഏ​​​ഴോ സീ​​​റ്റെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​കും ആ​​​ർ​​​എ​​​സ്പി, ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക്, സി​​​എം​​​പി, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക.

ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ നാ​​​ല് സീ​​​റ്റി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. മ​​​ട്ട​​​ന്നൂ​​​രി​​​ലെ സീ​​​റ്റി​​​നു പ​​​ക​​​ര​​​മു​​​ള്ള സീ​​​റ്റാ​​​ണ് ഇ​​​നി പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​യാ​​​കു​​​ക. മ​​​ട്ട​​​ന്നൂ​​​രി​​​ന് പ​​​ക​​​രം കാ​​​ഞ്ഞങ്ങാ​​​ട് ആ​​​ർ​​​എ​​​സ്പി ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ആ​​​ർ​​​എ​​​സ്പി അ​​​ഞ്ചു സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്കി​​​നു​​​ള്ള ഒ​​​രു സീ​​​റ്റും ച​​​ർ​​​ച്ച​​​യാ​​​കും.

കൊ​​​ല്ല​​​മാ​​​ണ് ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. പ​​​ക​​​രം ചാ​​​ത്ത​​​ന്നൂ​​​ർ ന​​​ൽ​​​കി​​​യേ​​​ക്കും. സി​​​എം​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ജോ​​​ണി​​​ന് മ​​​ത്സ​​​രി​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റാ​​​ണ് ന​​​ൽ​​​കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, കോ​​​ണ്‍​ഗ്ര​​​സി​​​ലെ ജി​​​ല്ലാ, പ്ര​​​ദേ​​​ശി​​​ക നേ​​​തൃ​​​ത്വം ഇ​​​തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്ത് എ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തും ഏ​​​റെ സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ​​​യാ​​​കും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക.

ലീ​​​ഗി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള തി​​​രു​​​വ​​​ന്പാ​​​ടി മ​​​ണ്ഡ​​​ല​​​വും സി.​​​പി. ജോ​​​ണി​​​നാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത് നേ​​​ര​​​ത്തേ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ, തി​​​രു​​​വ​​​ന്പാ​​​ടി​​​ക്കു പ​​​ക​​​രം പ​​​ട്ടാ​​​ന്പി വി​​​ട്ടു ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

10 സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് ജോ​സ​ഫ്; ഏ​റ്റു​മാ​നൂ​രി​ല്‍ ച​ര്‍​ച്ച​യാ​കാം പ​ക​രം പൂ​ഞ്ഞാ​ര്‍ വേ​ണം

കോ​ട്ട​യം: യു​ഡി​എ​ഫി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റ് ഇ​ത്ത​വ​ണ​യും വേ​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. ശ​നി​യാ​ഴ്ച പു​തു​യു​ഗ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​നു​ശേ​ഷം കോ​ണ്‍​ഗ്ര​സ് - കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​രു​പാ​ര്‍​ട്ടി നേ​താ​ക്ക​ളും.

ക​ഴി​ഞ്ഞ ത​വ​ണ തൊ​ടു​പു​ഴ, ക​ടു​ത്തു​രു​ത്തി, ഇ​ടു​ക്കി, ച​ങ്ങാ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ര്‍, തി​രു​വ​ല്ല, കോ​ത​മം​ഗ​ലം, തൃ​ക്ക​രി​പ്പൂ​ര്‍, കു​ട്ട​നാ​ട്, ഇ​രി​ങ്ങാ​ല​ക്കൂ​ട സീ​റ്റു​ക​ളി​ലാ​ണു മ​ത്സ​രി​ച്ച​ത്. ഇ​തി​ല്‍ തൊ​ടു​പു​ഴ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും മാ​ത്ര​മാ​ണു വി​ജ​യി​ക്കാ​നാ​യ​ത്. ഇ​ത്ത​വ​ണ ഏ​റ്റു​മാ​നൂ​ര്‍, ഇ​ടു​ക്കി, ഇ​രി​ങ്ങാ​ല​ക്കൂ​ട, കു​ട്ട​നാ​ട് സീ​റ്റു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​നു നോ​ട്ട​മു​ണ്ട്. ഇ​വ വി​ട്ടു​കൊ​ടു​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ല്ല.

സീ​റ്റു​ക​ള്‍ വ​ച്ചു​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നാ​ണ് പി.​ജെ. ജോ​സ​ഫ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റു​മാ​നൂ​ര്‍ കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കി​യാ​ല്‍ പൂ​ഞ്ഞാ​ര്‍ വേ​ണ​മെ​ന്നാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്.

പൂ​ഞ്ഞാ​റി​ൽ സ്ഥാ​നാ​ർ​ഥി​നി​ർ​ണ‍​യ​ത്തി​ൽ ഏ​ക​ദേ​ശ ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട് കോ​ൺ​ഗ്ര​സ്. ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റ് സം​സ്ഥാ​ന നേ​താ​വി​നു വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ടു​ക്കി സീ​റ്റ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ഇ​ടു​ക്കി​യി​ലെ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ജോ​സ​ഫ് വി​ഭാ​ഗം വ​ച്ചു​മാ​റ്റ​ത്തി​നു ത​യാ​റ​ല്ല.

Kerala

പി.ജെ. ജോസഫ് തൊടുപുഴയില്‍ 12-ാം അങ്കത്തിനോ?

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍മ​ന്ത്രി​യു​മാ​യ പി.​ജെ.​ ജോ​സ​ഫ് വീ​ണ്ടും മ​ല്‍സ​ര​ത്തി​നി​റ​ങ്ങി​യാ​ല്‍ അ​തു ച​രി​ത്ര​മാ​കും.

അ​ങ്ങ​നെ​യെ​ങ്കി​ല്‍ തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു 12-ാമ​ത്തെ മ​ല്‍സ​ര​ത്തി​നാ​കും അ​ദ്ദേ​ഹം രം​ഗ​ത്തി​റ​ങ്ങു​ക. ഒ​രു​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ഇ​ത്ര​യും ത​വ​ണ മ​ല്‍സ​രി​ച്ചു​വി​ജ​യി​ച്ച നേ​താ​ക്ക​ള്‍ വി​ര​ള​മാ​ണ്.

1970ലാ​ണ് തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത്. ഇ​തു​വ​രെ 11 ത​വ​ണ മ​ല്‍സ​രി​ച്ച​തി​ല്‍ 2001ല്‍ ​മാ​ത്ര​മാ​ണ് പ​രാ​ജ​യം രു​ചി​ച്ച​ത്.

അ​ന്നു എ​ല്‍ഡി​എ​ഫ് പ​ക്ഷ​ത്താ​യി​രു​ന്ന പി.​ജെ. കോ​ണ്‍ഗ്ര​സി​ലെ പി.​ടി.​തോ​മ​സി​നോ​ട് 6,125 വോ​ട്ടു​ക​ള്‍ക്കാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഇ​തൊ​ഴി​ച്ചാ​ല്‍ മ​റ്റു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ തോ​ല്‍വി​യ​റി​യാ​ത്ത നേ​താ​വാ​യാ​ണ് പി.​ജെ​യെ ഇ​രു​മു​ന്ന​ണി​ക​ളും കാ​ണു​ന്ന​ത്.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​വും ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു. 45,823 വോ​ട്ടു​ക​ള്‍ക്കാ​ണ് അ​ന്നു​വി​ജ​യി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യ ഇ​ദ്ദേ​ഹം ഇ​ക്കു​റി തൊ​ടു​പു​ഴ​യി​ല്‍നി​ന്നു വീ​ണ്ടും മ​ല്‍സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​തു​വ​രെ​യു​മാ​യി​ട്ടി​ല്ല.

Kerala

എല്ലാം കെട്ടുകഥ; കേരള കോൺഗ്രസിൽ റോ ഗ്രൂപ്പില്ലെന്നു റോഷി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിൽ റോ ഗ്രൂപ്പില്ല തന്‍റെ ജീവിതകാലത്തിൽ ഒരിക്കലും അങ്ങനെയൊരു ഗ്രൂപ്പ് ഉണ്ടാകില്ലെന്നും ഇപ്പോൾ പ്രചരിക്കുന്നതെല്ലാം കെട്ടുകഥയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണി പാലായിൽ മത്സരിക്കണമെന്നതു തന്‍റെ വ്യക്തിപരമായ ആഗ്രഹമാണ്.

പാലായെ അനാഥമാക്കാനാകില്ല. അവിടെയുള്ള ജനങ്ങൾ തെറ്റ് തിരുത്താൻ ജോസ് കെ. മാണിക്കു വേണ്ടി വ്യഗ്രതയോടെ നിൽക്കുകയാണ്. അദ്ദേഹവുമായി ഒരു തർക്കവുമില്ല. പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറയുന്നതാണ് പാർട്ടിയുടെ അഭിപ്രായം. യുഡിഎഫിലേക്കു പോകുമെന്നും കേരള കോണ്‍ഗ്രസ്-എമ്മിലെ ആരും പറഞ്ഞിട്ടില്ല. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്ന് പാർട്ടി ചെയർമാൻതന്നെ പറഞ്ഞിരുന്നു.

പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്നും പാർട്ടി തീരുമാനിക്കുമെന്നാണ് താൻ പറഞ്ഞത്. കെ.എം. മാണിയേക്കാൾ കൂടുതൽ അപ്ഗ്രേഡായ നേതാവാണ് ജോസ്. പാർലമെന്‍റിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കടലിന്‍റെ അവകാശം കടലിന്‍റെ മക്കൾക്കെന്ന് അദ്ദേഹം പാർലമെന്‍റിൽ പ്രഖ്യാപിച്ചിരുന്നു.

ജോസ് കെ. മാണി നയിക്കുന്ന മധ്യമേഖലയാത്രയിൽ വലിയ ജനപങ്കാളിത്തമാണ്. കേരള കോണ്‍ഗ്രസ്-എം യുഡിഎഫിലേക്കു പോകുമെന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കൾ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെയെന്നും റോഷി പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

Kerala

തൊടുപുഴയില്‍ പി.ജെ. ജോസഫ് അങ്കത്തിനിറങ്ങും

തൊ​ടു​പു​ഴ: കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​ജെ.​ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത്ത​വ​ണ​യും തൊ​ടു​പു​ഴ​യി​ല്‍നി​ന്നു ജ​ന​വി​ധി തേ​ടു​മെ​ന്ന് ഉ​റ​പ്പാ​യി.

മ​ക​ന്‍ അ​പു ജോ​ണ്‍ ജോ​സ​ഫ് സ്ഥാ​നാ​ര്‍ഥി​യാ​കു​മെ​ന്ന് അ​ഭ്യൂ​ഹം നി​ല​നി​ല്‍ക്കെ​യാ​ണ് പി.​ജെ. ത​ന്‍റെ സ്ഥാ​നാ​ര്‍ഥിത്വം സം​ബ​ന്ധി​ച്ച് അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ട​ത്.​

മു​തി​ര്‍ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ ഇ​ദ്ദേ​ഹം മ​ല്‍സ​ര​രം​ഗ​ത്തു​വ​രു​ന്ന​ത് യു​ഡി​എ​ഫി​ന് പൊ​തു​വേ ഗു​ണം​ചെ​യ്യു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് വീ​ണ്ടും മ​ല്‍സ​രി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

12-ാം ത​വ​ണ​യാ​ണ് പി.​ജെ.​ തൊ​ടു​പു​ഴ​യി​ല്‍നി​ന്നു നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍സ​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം പാ​ര്‍ട്ടി മ​ല്‍സ​രി​ക്കു​ന്ന മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍ഥി​ക​ളെ സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കോ​ണ്‍ഗ്ര​സു​മാ​യി ന​ട​ത്തു​ന്ന ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച​ക​ള്‍ക്കു ശേ​ഷ​മാ​കും ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ത്തി​ലെ​ത്തു​ക.

District News

Kerala Congress demands immediate intervention by the government

കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സ്വ​രാ​ജ് അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മ​രം ആ​റു​മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്. ജ​ന​ങ്ങ​ളെ​ക്കാ​ള്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത് മൃ​ഗ​ങ്ങ​ള്‍​ക്കാ​ണെ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​ല്‍ മാ​റ്റം വ​ന്നാ​ല്‍ മാ​ത്ര​മേ ഇ​വി​ടെ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ജീ​വി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ര്‍​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ പ​ന്ത​ലി​ല്‍ ഒ​രു​ദി​വ​സം നി​രാ​ഹാ​ര സ​മ​രം ഇ​രു​ന്ന പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബി​നോ​യി വ​ള്ളോ​പ്പ​ള്ളി​യെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ര്‍​ജ് പൈ​നാ​പ​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ന്‍​സ് ജോ​സ​ഫ്, ജി​ല്ലാ സെ​ക്ര​ട്ട​റി നി​സാം ഫ​ലാ​ക്ക്, കെ.​എ. സാ​ലു, സ​ക്ക​റി​യാ​സ് വാ​ടാ​ന, ടോ​മി കു​രു​വി​ളാ​നി, ബാ​ല​ഗോ​പാ​ല​ന്‍ പെ​ര​ള​ത്ത്, ബി​നോ​യ് വെ​ള്ളോ​പ​ള്ളി, ജ​യിം​സ് ക​ണി​പ്പ​ള്ളി, ജോ​സ് തെ​ക്കും​കാ​ട്ടി​ല്‍, ഷോ​ബി പാ​റേ​ക്കാ​ട്ടി​ല്‍, ജോ​സ് ചി​ത്ര​കു​ഴി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

പത്തു സീറ്റും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടത്: പി.ജെ. ജോസഫ്

തൊടുപുഴ: കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എ.

ഇടുക്കി സീറ്റ് ഇതുവരെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ല. 10 സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. ഇത്തവണ ജയമാണ് മുഖ്യം. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഒന്നു മാത്രമാണ്. അതു ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസാണെന്നും ജോസഫ് പറഞ്ഞു.

കോൺഗ്രസ് കേരള കോൺഗ്രസിൽനിന്ന് ചില സീറ്റുകൾ ഏറ്റെടുക്കുമെന്ന വാർത്തകളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 

Kerala

കോണ്‍ഗ്രസ് സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല: അപു ജോണ്‍ ജോസഫ്

തൊ​​​ടു​​​പു​​​ഴ: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ സീ​​​റ്റു​​​ക​​​ള്‍ കോ​​​ണ്‍ഗ്ര​​​സ് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ല. ഇ​​​തു​​​വ​​​രെ കോ​​​ണ്‍ഗ്ര​​​സ് കൂ​​​ടു​​​ത​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല. 10 സീ​​​റ്റു​​​ക​​​ള്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​നു​​​ണ്ട്. ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ ജ​​​യി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ളെ പാ​​​ര്‍ട്ടി നി​​​ര്‍ത്തും.

സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. മു​​​ന്ന​​​ണി​​​യി​​​ല്‍ പ്ര​​​ശ്‌​​​ന​​​മു​​​ണ്ടെ​​​ന്ന​​​തു മാ​​​ധ്യ​​​മ സൃ​​​ഷ്ടി​​​യാ​​​ണ്. ജോ​​​സ് കെ.​​​ മാ​​​ണി​​​യു​​​ടെ ക്ഷ​​​ണം ത​​​മാ​​​ശയായേ കാ​​​ണു​​​ന്നു​​​ള്ളൂ.

കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ത​​​റ​​​വാ​​​ട് പി.​​​ജെ.​​​ ജോ​​​സ​​​ഫ് ന​​​യി​​​ക്കു​​​ന്ന പാ​​​ര്‍ട്ടി​​​യാ​​​ണ്. ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് എ​​​മ്മി​​​നേക്കാ​​​ള്‍ നേ​​​ട്ടം ത​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യും അ​​​പു പ​​​റ​​​ഞ്ഞു.

Kerala

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം. എ​ന്നാ​ൽ 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. ഇ​ടു​ക്കി, കു​ട്ട​നാ​ട്, ഏ​റ്റു​മാ​നൂ​ർ, കോ​ത​മം​ഗ​ലം എ​ന്നീ സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് പാ​ർ​ട്ടി അ​വ​കാ​ശ​പ്പെ​ടു​ന്നു.

നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കും. സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ ലീ​ഗ് അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ ത​യാ​റാ​ണെ​ങ്കി​ലും പ​ക​രം ഏ​ത് സീ​റ്റ് എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ ധാ​ര​ണ​യാ​യി​ട്ടി​ല്ല. ഏ​റ്റു​മാ​നൂ​ർ സീ​റ്റ് കോ​ൺ​ഗ്ര​സി​ന് ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ക​രം പൂ​ഞ്ഞാ​ർ സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ര​ള കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്നു​ണ്ട്.

കോ​ട്ട​യ​ത്ത് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളും ഇ​ത്ത​വ​ണ​യും വേ​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം.

 

Kerala

പ​ത്ത്സീ​റ്റി​ലും മ​ത്സ​രി​ക്കും; വി​ട്ടു​വീ​ഴ്ച​യ്ക്കി​ല്ലെ​ന്ന് പി.​ജെ.​ജോ​സ​ഫ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് സീ​റ്റ് വി​ട്ട് ന​ൽ​കി​ല്ലെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച പ​ത്തു സീ​റ്റി​ലും ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കു​മെ​ന്നും കോ​ട്ട​യ​ത്ത് ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​യ സാ​ധ്യ​ത നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഭ​ര​ണം ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ർ​ഷി​ക മേ​ഖ​ല​യെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ഈ ​അ​വ​ഗ​ണ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് സം​സ്ഥാ​ന ബ​ജ​റ്റ്.

പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളും ന​ട​പ്പാ​ക്കു​വാ​ൻ ക​ഴി​യാ​ത്ത നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​ണ് ബ​ജ​റ്റി​ലു​ള്ള​തെ​ന്നും പി.​ജെ.​ജോ​സ​ഫ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​ൻ ചെ​യ​ർ​മാ​നെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി.

വി.​ഡി.​സ​തീ​ശ​ൻ ന​യി​ക്കു​ന്ന പു​തു​യു​ഗ യാ​ത്ര വി​ജ​യി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​വാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, പി.​സി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Kerala

കേരള കോൺഗ്രസിന്‍റെ സീറ്റ് വച്ചുമാറുകയോ വിട്ടുനൽകുകയോ ഇല്ലെന്ന് പി.ജെ. ജോസഫ്

കോതമംഗലം: കേരള കോൺഗ്രസിന്‍റെ സീറ്റുകൾ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. സീറ്റ് വച്ചുമാറുന്നതോ വിട്ടുനൽകുന്നതോ സംബന്ധിച്ച് ആലോചനകളില്ലെന്നും സ്ഥാനാർഥി നിർണയത്തിൽ വിജയസാധ്യതയ്ക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.

സീറ്റുകൾ വിട്ടുനൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരമൊരു ചർച്ചയ്ക്ക് നിലവിൽ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി കോൺഗ്രസുമായി ചർച്ച നടക്കുമ്പോഴും വിജയസാധ്യത തന്നെയായിരിക്കും പ്രധാന മാനദണ്ഡമെന്നും ജോസഫ് പറഞ്ഞു.

കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജോസഫിന്‍റെ പ്രതികരണം. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ നീക്കം.

 

Kerala

കേരള കോൺഗ്രസിന്‍റെ നാല് സീറ്റുകൾ ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: കേരള കോൺഗ്രസിൽനിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ രണ്ട് സീറ്റൊഴികെ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഈ നീക്കം. ഈ നാല് മണ്ഡലങ്ങളിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾക്ക് വിജയസാധ്യത ഇല്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.

പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക പഠനത്തിന്‍റെയും അവലോകനത്തിന്‍റെയും അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഈ നിലപാടിലേക്ക് എത്തിയത്. കോൺഗ്രസ് നേരിട്ട് മത്സരിച്ചാൽ ഈ സീറ്റുകൾ ഉറപ്പായും വിജയിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ.

Kerala

മു​ന്ന​ണി മാ​റ്റം ച​ർ​ച്ച​യി​ലി​ല്ല, ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദവു​മി​ല്ല: കേ​ര​ള കോ​ൺ​ഗ്ര​സ് എം ​നേ​താ​ക്ക​ൾ

കോട്ടയം: കേ​ര​ള കോ​ൺ​ഗ്ര​സി​ൽ മു​ന്ന​ണി മാ​റ്റം ച​ർ​ച്ച​യാ​യി​ട്ടി​ല്ലെ​ന്ന് ​നേ​താ​ക്ക​ൾ. പാ​ർ​ട്ടി സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ച​ത്.

പാ​ർ​ട്ടി​യി​ൽ ഒ​രു ആ​ശ​യ​ക്കു​ഴ​പ്പ​വും ഇ​ല്ലെ​ന്നും ഒ​രു ത​ര​ത്തി​ലു​മു​ള്ള സ​മ്മ​ർ​ദവു​മി​ല്ലെ​ന്നും നി​ല​പാ​ടു​ക​ൾ സു​ദൃ​ഢ​മാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ചെ​യ​ര്‍​മാ​ൻ ജോ​സ് കെ. ​മാ​ണി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യി​ൽ അ​സൂ​യ​യു​ള്ള​വ​രാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

മു​ന്ന​ണിമാ​റ്റം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ അ​ജൻഡ​യി​ൽ ഇ​ല്ലെ​ന്ന് എ​ൻ. ജ​യ​രാ​ജ് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ്എം- ​എ​ൽ​ഡി​എ​ഫി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും നേ​താ​ക്ക​ള്‍ പറഞ്ഞു.

Kerala

കേരള കോൺഗ്രസ് സംസ്ഥാന കൺവൻഷൻ ഇന്ന് കോട്ടയത്ത്

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ്പെ​ഷ്യ​ൽ ക​ൺ​വൻ​ഷ​ൻ ഇ​ന്ന് കോ​ട്ട​യ​ത്ത് മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ലെ പ്രി​ൻ​സ് ലൂ​ക്കോ​സ് ന​ഗ​റി​ൽ ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പാ​ർ​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ക​ൺവൻ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​നും അ​നു​മോ​ദ​ന സ​മ്മേ​ള​ന​വും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സി​റി​യ​ക് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​ൻ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ. ജോ​യി ഏ​ബ്ര​ഹാം, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഷെ​വ. ടി.​യു. കു​രു​വി​ള, അ​ഡ്വ. കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം.​പി, അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, സ്റ്റേ​റ്റ് കോ​ഓര്‍​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ്, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ൺ ജോ​സ​ഫ് ഒ​ഴു​ക​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

Kerala

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ യു​ഡി​എ​ഫി​ലെത്തിക്കാൻ എ​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല: പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​​​ല​​​പ്പു​​​റം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എ​​​മ്മി​​​നെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി ത​​​ന്നെ ആ​​​രും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മു​​​സ്‌​​​ലിം ലീ​​​ഗ് ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ല​​​പ്പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നെ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​നു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഒ​​​രു ച​​​ർ​​​ച്ച​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. അ​​​ർ​​​ധ​​​സ​​​മ്മ​​​തം​​​കൊ​​​ണ്ട് ഒ​​​ന്നും ന​​​ട​​​ക്കി​​​ല്ല. ഫോ​​​ർ​​​മു​​​ല വ​​​ച്ചു​​​ള്ള ച​​​ർ​​​ച്ച ആ​​​രു​​​മാ​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ത​​​ദ്ദേ​​​ശ, ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലെ വ​​​ലി​​​യ വി​​​ജ​​​യ​​​ത്തെ തു​​​ട​​​ർ​​​ന്ന് യു​​​ഡി​​​എ​​​ഫാ​​​ണ് ഇ​​​നി​​​യെ​​​ന്ന ചി​​​ന്ത നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം പ​​​ല പാ​​​ർ​​​ട്ടി​​​ക​​​ളും യു​​​ഡി​​​എ​​​ഫി​​​നോ​​​ടു​​​ള്ള നി​​​ല​​​പാ​​​ടി​​​ൽ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടു​​​ത​​​ൽ ക​​​ക്ഷി​​​ക​​​ൾ വ​​​രു​​​ന്ന ട്രെ​​​ൻ​​​ഡു​​​ണ്ട്. ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യി യോ​​​ജി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന ആ​​​രു​​​മാ​​​യും യോ​​​ജി​​​ക്കാ​​​മെ​​​ന്ന​​​ത് താ​​​ൻ വി​​​ശാ​​​ലാ​​​ർ​​​ഥ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​താ​​​ണെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

തോ​മ​സ് കു​തി​ര​വ​ട്ട​ത്തി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

ചെ​ങ്ങ​ന്നൂ​ർ: അ​ന്ത​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ തോ​മ​സ് കു​തി​ര​വ​ട്ട​ത്തി​ന്‍റെ (80) സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​യ്ക്ക് 1.30ന് ​ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി​യി​ലെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം 2.30ന് ​ഉ​മ​യാ​റ്റു​ക​ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​ത്.

ച​ട​ങ്ങു​ക​ൾ​ക്ക് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യും ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

കെ​എ​സ്‌​സി​യു​ടെ സ്ഥാ​പ​ക നേ​താ​വാ​യ തോ​മ​സ് കു​തി​ര​വ​ട്ടം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 1980ൽ‌ ​ചെ​ങ്ങ​ന്നൂ​രി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്താ​നാ​യി​ല്ല. 1984 മു​ത​ൽ 1991 വ​രെ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു.

1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ തോ​മ​സ് കു​തി​ര​വ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന​ത്.

മ​ക​ൻ ജോ​ണി കു​തി​ര​വ​ട്ടം കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ അം​ഗ​മാ​ണ്. 2024 ഒ​ക്ടോ​ബ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന കെ​എ​സ്‌​സി സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ലാ​ണ് ഒ​ടു​വി​ലാ​യി പ​ങ്കെ​ടു​ത്ത​ത്.

District News

വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍നി​ന്നെ​ത്തി​യ 50 പേ​ര്‍​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ അം​ഗ​ത്വം

എ​ട​ത്വ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കു​ട്ട​നാ​ട്ടി​ല്‍ ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ നീ​ക്കം ന​ട​ത്തി കേ​ര​ള​കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്. രാ​മ​ങ്ക​രി വേ​ഴ​പ്ര​യി​ല്‍ വി​വി​ധ രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളി​ല്‍ നി​ന്നാ​യി അ​ന്‍​പ​തോ​ളം പേ​രാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്ന​ത്. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് വേ​ഴ​പ്ര​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ കേ​ര​ള​കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം എ​ടു​ത്ത​ത്.

കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ര്‍​ട്ടി​യി​ലേ​ക്ക് എ​ത്തി​യ പു​തി​യ അം​ഗ​ങ്ങ​ളെ ഷാ​ള​ണി​യി​ച്ച് അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. കു​ട്ട​നാ​ട്ടി​ലും ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി നി​ര​വ​ധി പേ​ര്‍ ഇ​നി​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ത്തു​മെ​ന്ന് റെ​ജി ചെ​റി​യാ​ന്‍ അ​വ​കാ​ശ​പ്പെ​ട്ടു.

കു​ട്ട​നാ​ട്ടി​ലെ വി​ക​സ​ന മു​ര​ടി​പ്പും, ജ​ന​കീ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ത്ത എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വു​മാ​ണ് ഇ​ത്ത​രം രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​സു​കു​ട്ടി ജോ​സ്, ജോ​ബി​ള്‍ പെ​രു​മാ​ള്‍, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം അ​രു​ണ്‍ ഫി​ലി​പ്പ്, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ലൗ​ലേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലി​ബി​മോ​ള്‍ വ​ര്‍​ഗീ​സ്, ലി​സമ്മ സ്‌​ക​റി​യ, സി​ബി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

മു​​​ന്ന​​​ണി വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തോ​​​ട് എ​​​തി​​​ർ​​​പ്പി​​​ല്ലെ​​​ന്നു മോ​​​ൻ​​​സ് ജോ​​​സ​​​ഫ്

 കോ​​​​​ട്ട​​​​​യം:  മു​​​​​ന്ന​​​​​ണി വി​​​​​പു​​​​​ലീ​​​​​ക​​​​​ര​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് കൊ​​​​​ച്ചി​​​​​യി​​​​​ല്‍ ന​​​​​ട​​​​​ന്ന യു​​​​​ഡി​​​​​എ​​​​​ഫ് യോ​​​​​ഗ​​​​​ത്തി​​​​​ല്‍ ച​​​​​ര്‍​ച്ച ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നും കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് എം ​​​​​യു​​​​​ഡി​​​​​എ​​​​​ഫി​​​​​ലേ​​​​​ക്ക് വ​​​​​രു​​​​​ന്ന​​​​​തി​​​​​നെ​​​​​പ്പ​​​​​റ്റി ആ​​​​​രും പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ലെ​​​​​ന്നും കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സ് എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ചെ​​​​​യ​​​​​ര്‍​മാ​​​​​ന്‍ മോ​​​​​ന്‍​സ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ല്‍​എ.    മു​​​​​ന്ന​​​​​ണി വി​​​​​പു​​​​​ലീ​​​​​ക​​​​​ര​​​​​ണം ച​​​​​ര്‍​ച്ച ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നോ​​​​​ടു കേ​​​​​ര​​​​​ള കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന് എ​​​​​തി​​​​​ര്‍​പ്പി​​​​​ല്ല.

കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ള്‍ പി​​​​​ന്‍​വാ​​​​​തി​​​​​ല്‍ ച​​​​​ര്‍​ച്ച​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തു​​​​​ന്നി​​​​​ല്ല. ന​​​​​ല്ല​​ നി​​​​​ര്‍​ദേ​​​​​ശ​​​​​ങ്ങ​​​​​ള്‍ ഉ​​​​​യ​​​​​ര്‍​ന്നാ​​​​​ല്‍ ച​​​​​ര്‍​ച്ച ചെ​​​​​യ്യാം. ആ​​​​​രെ​​​​​ങ്കി​​​​​ലും മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലേ​​​​​ക്കു വ​​​​​രാ​​​​​ന്‍ സൂ​​​​​ച​​​​​ന ന​​​​​ല്‍​കി​​​​​യാ​​​​​ല്‍ ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്താ​​​​​ന്‍ യു​​​​​ഡി​​​​​എ​​​​​ഫ് തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

മു​​​​​ന്ന​​​​​ണി​​​​​യി​​​​​ലേ​​​​​ക്ക് പു​​​​​തി​​​​​യ പാ​​​​​ര്‍​ട്ടി​​​​​ക​​​​​ള്‍ വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ല്‍ ഞ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി ച​​​​​ര്‍​ച്ച ന​​​​​ട​​​​​ത്തും. നി​​​​​ല​​​​​വി​​​​​ലെ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ല്‍ അ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലൊ​​​​​രു ച​​​​​ര്‍​ച്ച ന​​​​​ട​​​​​ന്നി​​​​​ട്ടി​​​​​ല്ലെന്നും അദ്ദേഹം പറഞ്ഞു. 

 

Kerala

മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹം;​ വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ മു​ന്ന​ണി മാ​റ്റം അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും വി​സ്മ​യം സൃ​ഷ്ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ച​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​നാ​ണ് വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

"ഞാ​നോ പ്ര​മോ​ദ് നാ​രാ​യ​ണ​നോ പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​ന്ന​ല​ത്തെ ഉ​പ​വാ​സ സ​മ​ര​ത്തി​ല്‍ ഞ​ങ്ങ​ളെ​ല്ലാ​വ​രും പ​ങ്കെ​ടു​ത്ത​ല്ലോ. മ​ധ്യ​മേ​ഖ​ലാ ജാ​ഥ​യി​ല്‍ ഇ​ല്ലെ​ന്ന് എ​ന്തി​നു പ​റ​യ​ണം. ചെ​യ​ര്‍​മാ​ന്‍ ത​ന്നെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഇ​ന്ന​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ വി​ശ​ദീ​ക​ര​ണ​വും ചെ​യ​ര്‍​മാ​ന്‍ ന​ല്‍​കി​യ​താ​ണ്'-​റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

സ​ഭ​യും മേ​ല​ധ്യ​ക്ഷ​ന്മാ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടി​ല്ല. ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്ത സ​മ്മേ​ള​നം വി​ളി​ച്ച് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

എ​ല്ലാ​ദി​വ​സ​വും ചെ​യ​ര്‍​മാ​നു​മാ​യി സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞാ​ല്‍ എ​ങ്ങ​നെ ശ​രി​യാ​കു​മെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഒ​രു മു​ന്ന​ണി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ഴാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ള്‍ മൂ​ല​മാ​യി​രി​ക്കും ചെ​യ​ർ​മാ​ൻ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

മുന്നണി മാറ്റത്തെച്ചൊല്ലി അഭ്യൂഹം; യുഡിഎഫിലേക്കു തിരിച്ചെത്താന്‍ ക്ഷണം!

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി റിപ്പോർട്ടകൾ. എന്നാല്‍ ഈ വിഷയത്തില്‍ ജോസ് കെ. മാണി ഇനിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, കക്ഷിയിലെ പ്രമുഖ നേതാവും ജലവിഭവ മന്ത്രിയുമായ റോഷി അഗസ്റ്റിന്‍ എൽഡിഎഫിനൊപ്പം തുടരുമെന്നാണ്  മാധ്യമങ്ങളോട് നടത്തിയ പ്രതികരണം. കേരള കോണ്‍ഗ്രസിന്‍റെ യുഡിഎഫ് പ്രവേശത്തെ മുസ്‌ലിം ലീഗും പിന്തുണയ്ക്കുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ചു ജോസ് കെ. മാണി നേരത്തെ തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും അതാണ് ഒൗദ്യോഗിക പ്രതികരണമെന്നുമാണ് റോഷി അഗസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞത്. 

മധ്യ തിരുവിതാംകൂർ, തൃശൂര്‍, മലബാര്‍ മേഖലകളിലെ 46 അസംബ്ലി സീറ്റുകളില്‍ ക്രിസ്ത്യന്‍ വോട്ട് ബേസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രഖ്യാപിച്ച മധ്യമേഖല ജാഥ ജോസ് കെ.മാണി നയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഈ ജാഥയ്ക്കു ജോസ് കെ. മാണി നേതൃത്വം നൽകുമോയെന്ന ആകാംക്ഷയിലാണ് രാഷ്‌ട്രീയ വൃത്തങ്ങൾ.

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ സജീവമായ സമയത്ത്, മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എന്‍ ജയരാജ്, പ്രമോദ് നാരായണന്‍ തുടങ്ങിയവര്‍ എല്‍ഡിഎഫ് വിട്ടുപോകുന്നതിനോടു യോജിച്ചില്ലെന്നാണ് മാധ്യമ റിപ്പോർട്ട്. വരും ദിവസങ്ങളിൽ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്. ഇതിനു ശേഷം മുന്നണിമാറ്റം ഉണ്ടോ ഇല്ലെയോ എന്നതിൽ വ്യക്തമായ പ്രതികരണം നേതാക്കൾ നടത്തുമെന്നാണ് കരുതുന്നത്. 

 

 

District News

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് നി​ർ​ഭാ​ഗ്യ​ക​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി ഉ​ഭ​യ​ക​ക്ഷി​ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ല​പാ​ട് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗ​വു​മാ​യ സി.​വി. കു​രി​യാ​ക്കോ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ചീ​ഫ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ണ്‍ ജോ​സ​ഫ് മു​ന്ന​ണി​വി​പു​ലീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ന​ട​ത്തി​യ അ​ഭി​പ്രാ​യ​ത്തെ ഇ​ക​ഴ്ത്തു​ന്ന രീ​തി​യി​ൽ പ്ര​തി​ക​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​നി​ൽ ബോ​സി​ന്‍റെ ന​ട​പ​ടി തീ​ർ​ത്തും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ ഐ​ക്യ​വും കൂ​ട്ടാ​യ്മ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി മു​ന്ന​ണി ചെ​യ​ർ​മാ​നും പ്ര​തി​പ​ക്ഷ​നേ​താ​വ് അ​ഡ്വ. വി.​ഡി. സ​തീ​ശ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വി​ഘാ​ത​മാ​കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

തോ​മ​സ് കു​തി​ര​വ​ട്ടം അ​ന്ത​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ് മു​തി​ർ​ന്ന നേ​താ​വും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ തോ​മ​സ് കു​തി​ര​വ​ട്ടം(80) അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കെ​എ​സ്‌​സി​യു​ടെ സ്ഥാ​പ​ക നേ​താ​വാ​ണ്.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. 1980ൽ‌ ​ചെ​ങ്ങ​ന്നൂ​രി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്കെ​ത്താ​നാ​യി​ല്ല. 1984 മു​ത​ൽ 1991 വ​രെ കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു.

1964ൽ ​കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ തോ​മ​സ് കു​തി​ര​വ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് കേ​ര​ള സ്റ്റു​ഡ​ന്‍റ്സ് കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന​ത്.

മ​ക​ൻ ജോ​ണി കു​തി​ര​വ​ട്ടം കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ അം​ഗ​മാ​ണ്. 2024 ഒ​ക്ടോ​ബ​റി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ന​ട​ന്ന കെ​എ​സ്‌​സി സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ലാ​ണ് ഒ​ടു​വി​ലാ​യി പ​ങ്കെ​ടു​ത്ത​ത്. സം​സ്കാ​രം പി​ന്നീ​ട് ന​ട​ക്കും.

District News

കോ​ണ്‍​ഗ്ര​സി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​മേ​യം

എ​ട​ത്വ: കേ​ര​ള കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ള്‍ വ്യ​ക്തി​പ​ര​മാ​യി ന​ട​ത്തു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ളും പ്ര​സ്താ​വ​ന​ക​ളും അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​നും മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.

ജി​ല്ല​യി​ലെ പാ​ര്‍​ട്ടി​ക്കു​ള്ള ഏ​ക സീ​റ്റാ​യ കു​ട്ട​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്തി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി. കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വി​ജ​യി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും യോ​ഗ​ത്തി​ല്‍ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വി​ജ​യി​ക​ളാ​യ മെം​ബ​ര്‍​മാ​രെ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ റെ​ജി ചെ​റി​യാ​ന്‍ ഹാ​ര​മ​ണി​യി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

District News

നെല്ലുസംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം: കേരള കോണ്‍ഗ്രസ്

എ​ട​ത്വ: നെ​ല്ല് സം​ഭ​ര​ണം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ ഏ​ല്‍​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ്. ക​ര്‍​ഷ​ക​രെയും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​യും ഒ​രു പോ​ലെ ന​ശി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ കൈ​കൊ​ള്ളു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഒ​ട്ടു​മി​ക്ക സം​ഘ​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ട​ല്‍ വ​ക്കി​ലാ​ണ്.

സം​ഘ​ത്തി​ന് മേ​ല്‍ സം​ഭ​ര​ണം അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ച്ച് സപ്ലൈകോ വ​ഴി സം​ഭ​രി​ക്കു​ക​യും നെ​ല്ല് പ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​ട​ത്വ മ​ണ്ഡ​ലം പ്ര​വ​ര്‍​ത്ത​ക സം​ഗ​മം സം​സ്ഥ​ന ഉ​ന്ന​താ​ധി​കാ​ര സ​മ​തി അം​ഗം റോ​യ് ഊ​രാം​വേ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു സേ​വ്യ​ര്‍ ക​ണി​യാം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ്റെ​ഡി സെ​ക്ക​റി​യ, ബൈ​ജു നെ​റ്റി​ത്ത​റ, ജ​യി​ന്‍ മാ​ത്യു വ​ര​മ്പ​ത്ത്, എ​ട​ത്വ പ​ഞ്ചാ​യ​ത്ത് അം​ഗം ജി. ​ജ​യ​ച​ന്ദ്ര​ന്‍, രേ​ഷ്മ ജോ​ണ്‍​സ​ണ്‍, ജ​യ​മ്മ ബൈ​ജു, ജോ​ജോ ചേ​ന്ദ​ങ്ക​ര, ജോ​ര്‍​ജു​കു​ട്ടി ജോ​സ​ഫ്, അ​ല​ക്‌​സ് ചി​റ​വാ​ല​യി​ല്‍, ജി.​കെ പാ​ര്‍​ത്ഥ​ന്‍, ജി​സ് അ​മ്പി​യാ​ത്ത്, അ​പ്പ​ച്ച​ന്‍​കു​ട്ടി പു​ത്ത​ന്‍​പ​റ​മ്പ്, മോ​ന്‍​സി എ​ലി​പ്പ​ള്ളി, സ​ണ്ണി പാ​ലേ​ച്ചി​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

സി​പി​ഐ​ക്ക് എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രാ​നാ​കി​ല്ലെ​ന്ന് പി.​സി. തോ​മ​സ്

കൊ​​​ച്ചി: പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ഴി​​​മ​​​തി​​​ക്കും തെ​​​റ്റാ​​​യ ന​​​യ​​​ങ്ങ​​​ള്‍​ക്കും പി​​​ന്തു​​​ണ ന​​​ല്‍​കാ​​​ന്‍ സി​​​പി​​​ഐ​​​ക്ക് ക​​​ഴി​​​യി​​​ല്ലെ​​​ന്നും സി​​​പി​​​എം നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന മു​​​ന്ന​​​ണി​​​യി​​​ല്‍ തു​​​ട​​​രാ​​​ന്‍ സി​​​പി​​​ഐ​​​ക്ക് സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വ​​​ര്‍​ക്കിം​​​ഗ് ചെ​​​യ​​​ര്‍​മാ​​​ന്‍ പി.​​​സി. തോ​​​മ​​​സ്.

സ​​​ത്യ​​​ത്തി​​​നും നീ​​​തി​​​ക്കും വേ​​​ണ്ടി സി​​​പി​​​ഐ നി​​​ല​​​കൊ​​​ള്ളു​​​മെ​​​ന്ന് ജ​​​ന​​​ങ്ങ​​​ള്‍​ക്കു വി​​​ശ്വാ​​​സ​​​മു​​​ണ്ട്.

കൈ​​​ക്കൂ​​​ലി​​​ക്കും സ്വ​​​ജ​​​ന​​​പ​​​ക്ഷ പാ​​​ത​​​ത്തി​​​നും സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യ്ക്കും പി​​​ന്തു​​​ണ ന​​​ല്‍​കാ​​​ന്‍ സി​​​പി​​​ഐ ത​​​യാ​​​റാ​​​ക​​​രു​​​തെ​​​ന്നും തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.

Kerala

ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.​എം. മാ​ത്യു അ​ന്ത​രി​ച്ചു  

 കടുത്തുരുത്തി: മുന്‍ എംഎല്‍എയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന കാപ്പുന്തല പാറപ്പുറത്ത് പാലുവേലില്‍ പി.എം. മാത്യു (75) അന്തരിച്ചു. മൂന്നാഴ്ച മുമ്പ് ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 3.15 ഓടെ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നു വൈകുന്നേരം അഞ്ചിനു കടുത്തുരുത്തി അരുണാശേരിയിലെ വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ (ബുധന്‍) മൂന്നിനു കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍.

1991-96 കാലത്ത് കടുത്തുരുത്തി എംഎല്‍എയായിരുന്നു. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലായിരുന്ന പി.എം. മാത്യു പിന്നീട് ജേക്കബ് ഗ്രൂപ്പിലേക്കു മാറി. എക്‌സ് എംഎല്‍എ ഫോറം സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാനായിരുന്നു. കടുത്തുരുത്തി സഹകരണാശുപത്രി പ്രസിഡന്റായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു. ഭാര്യ കുസുമം (റിട്ട സബ് രജിസ്ട്രാര്‍, കടുത്തുരുത്തി). മക്കള്‍- അനു പി. മാത്യു (അസോ. പ്രഫസര്‍ ദേവമാതാ കോളജ്, കുറവിലങ്ങാട്), അഞ്ചു മാത്യു, അരുണ്‍ മാത്യു (ഇരുവരും സിംഗപ്പുർ).

Kerala

കേരള കോണ്‍ഗ്രസ് പോര് മുറുകി

കോ​​​​ട്ട​​​​യം: യു​​​ഡി​​​എ​​​ഫ് പ്ര​​​വേ​​​ശ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ൽ പോ​​​ര്. കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് എം ​​​​​​​​യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​രേ​​​​​​​​ണ്ടെ​​​​​​​​ന്നും മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​യി​​​​​​​​ല്‍ ചേ​​​​​​​​ര്‍ക്ക​​​​​​​​രു​​​​​​​​തെ​​​​​​​​ന്നും പി.​​​​​​​​ജെ. ജോ​​​​​​​​സ​​​​​​​​ഫും മോ​​​​​​​​ന്‍സ് ജോ​​​​​​​​സ​​​​​​​​ഫും വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു വി​​​​​​​​ളി​​​​​​​​ച്ചാ​​​​​​​​ലും വ​​​​​​​​രി​​​​​​​​ല്ലെ​​​ന്നും വ​​​​​​​​രാ​​​​​​​​ന്‍ ഒ​​​​​​​​രു ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​വും താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്നും ജോ​​​​​​​​സ് കെ. ​​​​​​​​മാ​​​​​​​​ണി പ​​​റ​​​ഞ്ഞു.

ത​​​​​​​​ദ്ദേ​​​​​​​​ശ​​​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​​​​​​തി​​​​​​​​മ​​​​​​​​റ​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള വി​​​​​​​​ജ​​​​​​​​യം യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​നി​​​​​​​​ല്ലെ​​​​​​​​ന്നും എ​​​​​​​​ല്‍ഡി​​​​​​​​എ​​​​​​​​ഫ് വോ​​​​​​​​ട്ടി​​​​​​​​ല്‍ ചോ​​​​​​​​ര്‍ച്ച​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​ട്ടി​​​ല്ലെ​​​​​​​​ന്നും ജോ​​​​​​​​സ് കെ. ​​​​​​​​മാ​​​​​​​​ണി ഇ​​​​​​​​ന്ന​​​​​​​​ലെ വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, യു​​​​​​​​ഡി​​​​​​​​ഫി​​​​​​​​ല്‍ ത​​​​​​​​നി​​​​​​​​ച്ചു നി​​​​​​​​ന്ന് ജ​​​​​​​​യി​​​​​​​​ക്കാ​​​​​​​​മെ​​​​​​​​ന്നു തെ​​​​​​​​ളി​​​​​​​​യി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്നും ജോ​​​​​​​​സ​​​​​​​​ഫ് വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​നും കോ​​​ട്ട​​​യം ജി​​​​​​​​ല്ല​​​​​​​​യി​​​​​​​​ല്‍ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ​​​​​​​​യു​​​​​​​​ണ്ടെ​​​​​​​​ന്നു ജ​​​​​​​​ന​​​​​​​​വി​​​​​​​​ധി തെ​​​​​​​​ളി​​​​​​​​യി​​​​​​​​ച്ച​​​​​​​​താ​​​യും മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ​​​​​

ഗ്രാ​​​​​​​​മ​​​​​​​​പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് മു​​​​​​​​ത​​​​​​​​ല്‍ ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് ​​​​​വ​​​​​​​​രെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫു​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ നേ​​​​​​​​ട്ടം മ​​​​​​​​റ​​​​​​​​ച്ചു​​​​​​​​വ​​​​​​​​യ്ക്കാ​​​​​​​​ന്‍ ആ​​​​​​​​ര്‍ക്കു​​​​​​​​മാ​​​​​​​​കി​​​​​​​​ല്ലെ​​​​​​​​ന്നും മോ​​​​​​​​ന്‍സ് വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​​​​​​ര​​​​​​​​ള കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് എ​​​​​​​മ്മി​​​​​​​നെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​ന്‍ കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ്് നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ള്‍ക്കും താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ണ്ട്. മ​​​​​​​​ധ്യ​​​​​​​​കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ല്‍ പ്ര​​​​​​​​ത്യേ​​​​​​​​കി​​​​​​​​ച്ചു കോ​​​​​​​​ട്ട​​​​​​​​യം, ഇ​​​​​​​​ടു​​​​​​​​ക്കി, പ​​​​​​​​ത്ത​​​​​​​​നം​​​​​​​​തി​​​​​​​​ട്ട ജി​​​​​​​​ല്ല​​​​​​​​ക​​​​​​​​ളി​​​​​​​​ലെ രാ​​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​​യ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ ശ​​​​​​​​ക്തി​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​ന്‍ കേ​​​​​​​ര​​​​​​​ള കോ​​​​​​​ൺ​​​​​​​ഗ്ര​​​​​​​സ് എ​​​​​​​മ്മി​​​​​​​നെ കൂ​​​​​​​​ടെ​​​നി​​​​​​​​ർ​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണു കോ​​​​​​​​ണ്‍ഗ്ര​​​​​​​​സ് നേ​​​​​​​​താ​​​​​​​​ക്ക​​​​​​​​ള്‍ ഇ​​​​​​​​ന്ന​​​​​​​​ലെ​​​​​​​​യും അ​​​​​​​​ഭി​​​​​​​​പ്രാ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്.

കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് എ​​​മ്മി​​​നെ യു​​​​​​​​ഡി​​​​​​​​എ​​​​​​​​ഫി​​​​​​​​ല്‍ എ​​​​​​​​ത്തി​​​​​​​​ച്ച് മു​​​​​​​​ന്ന​​​​​​​​ണി ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​ക്ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് മു​​​​​​​​സ്‌​​​​​​​​ലിം ലീ​​​​​​​​ഗ് നേ​​​​​​​​താ​​​​​​​​വ് പി.​​​​​​​​കെ. കു​​​​​​​​ഞ്ഞാ​​​​​​​​ലി​​​​​​​​ക്കു​​​​​​​​ട്ടി​​​​​​​​യും താ​​​​​​​​ത്പ​​​​​​​​ര്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

Kerala

യുഡിഎഫ് സെമി ഫൈനല്‍ കടന്നു: പി.ജെ. ജോസഫ്

തൊ​​​ടു​​​പു​​​ഴ: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വി​​​ജ​​​യ​​​ത്തി​​​ലൂ​​​ടെ യു​​​ഡി​​​എ​​​ഫ് സെ​​​മി ​​​ഫൈ​​​ന​​​​​​ല്‍ ക​​​ട​​​ന്ന​​​താ​​​യും ഫൈ​​​ന​​​ലി​​​ല്‍ വ​​​ന്‍ വി​​​ജ​​​യം കൊ​​​യ്യു​​​മെ​​​ന്നും കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ.​​​ ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ. യു​​​ഡി​​​എ​​​ഫ് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി നി​​​ന്ന​​​തോ​​​ടെ വി​​​ജ​​​യം തൂ​​​ത്തു​​​വാ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ര്‍ണ​​​ക്കൊള്ള​​​യാ​​​ണ് എ​​​ല്‍ഡി​​​എ​​​ഫി​​​ന് തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. ഈ ​​​കേ​​​സി​​​ല്‍ ഇ​​​നി​​​യും കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ അ​​​ക​​​ത്താ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

‌‌‌‌കോ​ട്ട​യ​ത്ത് ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ സം​ഘ​ർ​ഷം; ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ ന​ട​ന്ന ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി ജോ​ൺ പി. ​തോ​മ​സ് ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

പ​ള്ളി​ക്ക​ത്തോ​ടി​ൽ കോ​ൺ​ഗ്ര​സും, കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മും ത​മ്മി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ജോ​ൺ പി. ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​തു​ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ​താ​യി​രു​ന്നു ജോ​ൺ.

ജോ​ൺ പി. ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് എം ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന ആ​ളാ​ണ് മ​രി​ച്ച ജോ​ൺ പി. ​തോ​മ​സ്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച; 38,994 സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​ര​രം​ഗ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് വ്യാ​ഴാ​ഴ്ച (ഡി​സം​ബ​ർ 11) ന് ​ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് തു​ട​ങ്ങും. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 

തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്കാ​ണ് വ്യാ​ഴാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. 1,53,37176 പേ​രാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ള്ള​ത്. 38,994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

604 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ (ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് - 470, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് - 77, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് - 7, മു​നി​സി​പ്പാ​ലി​റ്റി - 47, കോ​ർ​പ്പ​റേ​ഷ​ൻ - 3) 12391 വാ​ർ​ഡു​ക​ളി​ലേ​യ്ക്കാ​ണ് (ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 9015, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 1177, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് - 182, മു​നി​സി​പ്പാ​ലി​റ്റി വാ​ർ​ഡ് - 1829, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡ് - 188) വ്യാ​ഴാ​ഴാ​ച (ഡി​സം​ബ​ർ 11) വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​കെ​യു​ള്ള 1,53,37,176 വോ​ട്ട​ർ​മാ​രി​ൽ 7,24,6,269 പേ​ർ പു​രു​ഷ​ൻ​മാ​രും 8,09,0746 പേ​ർ സ്ത്രീ​ക​ളും 161 പേ​ർ ട്രാ​ൻ​സ്ഡെ​ൻ​ഡേ​ഴ്സു​മാ​ണ്. 3,293 പ്ര​വാ​സി വോ​ട്ട​ർ​മാ​രും പ​ട്ടി​ക​യി​ലു​ണ്ട്.

ആ​കെ 38994 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് (18,974 പു​രു​ഷ​ന്മാ​രും, 20,020 സ്ത്രീ​ക​ളും) മ​ത്സ​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലേ​യ്ക്ക് 28,274 ഉം, ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 3,742 ഉം, ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് 681 ഉം, ​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലേ​യ്ക്ക് 5,546 ഉം, ​കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 751 ഉം ​സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​കെ 18,274 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള​ള​ത്. ഇ​തി​ൽ 2055 എ​ണ്ണം പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി (തൃ​ശൂ​ർ- 81, പാ​ല​ക്കാ​ട്- 180, മ​ല​പ്പു​റം- 295, കോ​ഴി​ക്കോ​ട്- 166, വ​യ​നാ​ട്— 189, ക​ണ്ണൂ​ർ- 1025 , കാ​സ​ർ​ഗോ​ഡ്- 119) റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ക​ഴി​ഞ്ഞ 18,274 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 49,019 ബാ​ല​റ്റ് യൂ​ണി​റ്റും പോ​ളി​ങ്ങി​നാ​യി ത​യ്യാ​റാ​യി ക​ഴി​ഞ്ഞു. 2,631 ക​ൺ​ട്രോ​ൾ യൂ​ണി​റ്റും 6,943 ബാ​ല​റ്റ് യൂ​ണി​റ്റും റി​സ​ർ​വാ​യി ക​രു​തി​യി​ട്ടു​ണ്ട്.

Kerala

വ​ട​ക്ക് കൊ​ട്ടി​യി​റ​ങ്ങി; ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണം

കൊ​ഴി​ക്കോ​ട്: തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോഡ് വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ആ​വേ​ശ നി​റ​ഞ്ഞ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സം നീ​ണ്ട പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച​ത്. വൈ​കീ​ട്ട് ആ​റ് വ​രെ​യാ​യി​രു​ന്നു പ​ര​സ്യ​പ്ര​ചാ​ര​ണം.

ഇ​നി നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ണി​ക്കൂ​റു​ക​ളാ​ണ്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ലെ വോ​ട്ടെ​ടു​പ്പ്. മൂ​ന്നു മു​ന്ന​ണി​ക​ളും ഒ​രേ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​ത്തി​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ കൊ​ട്ടി​ക്ക​ലാ​ശം ഗം​ഭീ​ര​മാ​യി.

കൊ​ട്ടി​ക്ക​ലാ​ശം ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മു​ന്ന​ണി​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് എ​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചേ​ർ​ന്ന​തോ​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി. തൃ​കോ​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന തൃ​ശൂ​ർ കൊ​ർ​പ്പ​റേ​ഷ​ൻ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ എ​ന്നി​വി​ടി​ങ്ങ​ളെ​ല്ലാം കൊ​ട്ടി​ക്ക​ലാ​ശം ക​ള​റാ​യി.

പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു കൊ​ട്ടി​ക്ക​ലാ​ശ​മെ​ങ്കി​ലും മ​ല​പ്പു​റ​ത്തും വ​ട​ക​ര​യി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. എ​ന്നാ​ൽ പോ​ലീ​സ് ഇ​ട​പെ​ട്ട​തോ​ടെ ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്ഥി​തി ശാ​ന്ത​മാ​യി.

 

Kerala

തെ​ക്ക് കു​തി​ച്ചു​ക​യ​റി പോ​ളിം​ഗ്; വ​ട​ക്ക് കൊ​ട്ടി​ക്ക​ലാ​ശം

തി​രു​വ​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി ഒ​രേ സ​മ​യം വോ​ട്ടെ​ടു​പ്പും കോ​ട്ടി​ക്ക​ലാ​ശ​വും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ വി​ധി​യെ​ഴു​തു​മ്പോൾ തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്കു​കയാണ്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ മി​ക​ച്ച പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അഞ്ച് വ​രെ 69.41 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് എ​റ​ണാ​കു​ള​ത്തും (70.14%) കു​റ​വ് കു​റ​വ് പോ​ളിം​ഗ് തി​രു​വ​ന​ന്ത​പു​ര​ത്തും (62.52%) ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​ല​പ്പു​ഴ 69.35%, കൊ​ല്ലം 66%, പ​ത്ത​നം​തി​ട്ട 63.22%, കോ​ട്ട​യം 66.58%, ഇ​ടു​ക്കി 66.22% എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ക്ക​ക​യാ​ണ്. വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണം ഉ​ള്ള​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് ഈ ​ജി​ല്ല​ക​ളി​ൽ വോ​ട്ടെ​ടു​പ്പ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Kerala

വ​യ​നാ​ട്ടി​ൽ വി​ജ​യ​ക്കൊ​ടി പാ​റി​ക്കാ​ൻ

ക​ൽ​പ്പ​റ്റ: മ​ല​യോ​ര​ജി​ല്ല​യാ​യ വ​യ​നാ​ട്ടി​ൽ ശൈ​ത്യം ആ​രം​ഭി​ച്ചെ​ങ്കി​ലും ചൂ​ടു​പി​ടി​ച്ച പ്ര​ചാ​ര​ണ പോ​രാ​ട്ട​മാ​ണു മു​ന്ന​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ ന​വം​ബ​ർ പ​കു​തി​യോ​ടെ എ​ത്താ​റു​ള്ള ക​ന​ത്ത ത​ണു​പ്പ് ഇ​ത്ത​വ​ണ വൈ​കി​യാ​ണെ​ത്തി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​നു ത​ണു​പ്പും മ​ഴ​യും ഉ​ച്ച​വെ​യി​ലും ത​ട​സ​മ​ല്ലെ​ന്ന് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു​ണ്ട്.

പി​ന്നാ​ക്ക ജി​ല്ല​യാ​യ വ​യ​നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ചു​രം ബ​ദ​ൽ​ പാ​ത​യും റെ​യി​ൽ ഗ​താ​ഗ​ത​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​യി​ട്ടി​ല്ല. സം​സ്ഥാ​ന​ സ​ർ​ക്കാ​ർ നേ​രി​ടു​ന്ന ശ​ബ​രി​മ​ല സ്വ​ർ​ണമോ​ഷ​ണം​പോ​ലും വ​യ​നാ​ട​ൻ വോ​ട്ട​ർ​മാ​ർ ക​ണ​ക്കി​ലെ​ടു​ത്ത മ​ട്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ​യും ജി​ല്ല​യി​ലെ​യും വി​ക​സ​ന​വും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ക​ഴി​വു​മാ​ണ് ത​ങ്ങ​ളു​ടെ മെം​ബ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് വോ​ട്ട​ർ​മാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡം.

യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​ക​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​നൊ​പ്പം​ നി​ന്ന ച​രി​ത്ര​മാ​ണ് വ​യ​നാ​ടി​നു​ള്ള​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് എ​ൻ​ഡി​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ലാ, ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ​ക​ളി​ലെ​ല്ലാം വാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ശ്ര​മ​ങ്ങ​ളി​ലാ​ണു മു​ന്ന​ണി​ക​ൾ.

യു​ഡി​എ​ഫ് ഭ​രി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ഇ​ട​ത്, വ​ല​ത് മു​ന്ന​ണി​ക​ൾ എ​ട്ടു വീ​തം സീ​റ്റ് നേ​ടി സ​മ​ദൂ​രം പാ​ലി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ൽ ജി​ല്ലാ​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണു തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം യു​ഡി​എ​ഫി​നും വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം എ​ൽ​ഡി​എ​ഫി​നും ല​ഭി​ച്ചു. ഇ​ത്ത​വ​ണ ഡി​വി​ഷ​നു​ക​ളു​ടെ എ​ണ്ണം 17 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

യു​ഡി​എ​ഫി​ന് എ​ക്കാ​ല​വും അ​നു​കൂ​ല​മാ​യി നി​ൽ​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ ത​വ​ണ എ​ൽ​ഡി​എ​ഫ് ഞെ​ട്ടി​ക്കു​ന്ന മു​ന്നേ​റ്റ​മാ​ണു ന​ട​ത്തി​യ​ത്. യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക ഡി​വി​ഷ​നു​ക​ളാ​യ വെ​ള്ള​മു​ണ്ട, മേ​പ്പാ​ടി, പ​ന​മ​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​പ്ര​തീ​ക്ഷി​ത ജ​യ​മാ​ണ് അ​വ​ർ​ക്ക് അ​ന്നു ക​രു​ത്താ​യ​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി ഭ​ര​ണ​ത്തി​ലെ​ത്താ​നു​ള്ള പ​ണി​പ്പു​ര​യി​ലാ​ണ് യു​ഡി​എ​ഫ്. ഇ​തി​നു ത​ട​യി​ട്ട് ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് എ​ൽ​ഡി​എ​ഫു​മു​ള്ള​ത്.

യു​ഡി​എ​ഫി​ൽ കോ​ണ്‍​ഗ്ര​സ് 11 സീ​റ്റി​ലും മു​സ്‌​ലിം ലീ​ഗ് ആ​റു സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ലാ​ക​ട്ടെ സി​പി​എം 12 സീ​റ്റി​ലും സി​പി​ഐ, ആ​ർ​ജെ​ഡി എ​ന്നി​വ​ ര​ണ്ടു സീ​റ്റി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് ഒ​രു സീ​റ്റി​ലു​മാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. എ​ൻ​ഡി​എ​യി​ൽ ബി​ജെ​പി​യാ​ണ് 17 സീ​റ്റി​ലും മ​ത്സ​രി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് 58 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

നാ​ലു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും മൂ​ന്നു മു​നി​സി​പ്പാ​ലി​റ്റി​ക​ളും 23 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് വ​യ​നാ​ട് ജി​ല്ല​യി​ൽ. ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ല​യി​ലെ നാ​ലു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ൽ​പ്പ​റ്റ, പ​ന​മ​രം ബ്ലോ​ക്കു​ക​ൾ യു​ഡി​എ​ഫി​നും മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി ബ്ലോ​ക്കു​ക​ൾ എ​ൽ​ഡി​എ​ഫി​നു​മാ​യി​രു​ന്നു. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ മാ​ന​ന്ത​വാ​ടി യു​ഡി​എ​ഫി​ൽ​നി​ന്ന് എ​ൽ​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. 59 ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ.

മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. വ​യ​നാ​ട്ടി​ൽ മൂ​ന്നു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും ഭ​ര​ണം ഇ​ല്ലാ​തി​രു​ന്ന യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫി​ൽ​നി​ന്ന് ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളാ​ണു ക​ഴി​ഞ്ഞ​ത​വ​ണ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ൽ​പ്പ​റ്റ​യി​ലും മാ​ന​ന്ത​വാ​ടി​യി​ലും ഭ​ര​ണം പി​ടി​ച്ച യു​ഡി​എ​ഫി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ മു​ന്നേ​റ്റം ന​ട​ത്താ​ൻ സാ​ധി​ച്ചി​ല്ല. 103 മു​നി​സി​പ്പ​ൽ ഡി​വി​ഷ​നു​ക​ളാ​ണ് ജി​ല്ല​യി​ൽ. മാ​ന​ന്ത​വാ​ടി, സു​ൽ​ത്താ​ൻ ബ​ത്തേ​രി, ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്ക് ആ​കെ 319 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. മാ​ന​ന്ത​വാ​ടി​യി​ൽ 115, സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ 113, ക​ൽ​പ്പ​റ്റ​യി​ൽ 91 എ​ന്നി​ങ്ങ​നെ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

23 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ള്ള വ​യ​നാ​ട്ടി​ൽ വാ​ർ​ഡു​ക​ൾ 450 ആ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 16 ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ക​ഴി​ഞ്ഞ​ത​വ​ണ യു​ഡി​എ​ഫ് ആ​യി​രു​ന്നു ഭ​ര​ണം ന​ട​ത്തി​യ​ത്. ഏ​ഴി​ട​ങ്ങ​ളി​ലാ​ണ് എ​ൽ​ഡി​എ​ഫി​നു ഭ​രി​ക്കാ​നാ​യ​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ കു​ത്ത​ക പ​ഞ്ചാ​യ​ത്തു​ക​ള​ട​ക്കം പി​ടി​ച്ചെ​ടു​ത്താ​യി​രു​ന്നു ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് തേ​രോ​ട്ടം ന​ട​ത്തി​യ​ത്. ഇ​ക്കു​റി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പേ​ത​ന്നെ ചി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ മു​ന്ന​ണി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ​ത്തോ​ടെ ചി​ല നേ​താ​ക്ക​ൾ പാ​ർ​ട്ടി​ മാ​റി​യ​തും നി​ര​വ​ധി റി​ബ​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തും മു​ന്ന​ണി​ക​ൾ​ക്കു തി​രി​ച്ച​ടി​യാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​സാ​ര​ വോ​ട്ടു​ക​ൾ​ക്കാ​ണെ​ന്ന​താ​ണ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ റി​ബ​ലു​ക​ളെ ഭ​യ​പ്പെ​ടാ​ൻ കാ​ര​ണം.

വോ​ട്ട​ർ​മാ​ർ പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ മു​ന്ന​ണി​ക​ൾ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നേ​റു​ക​യാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ കാ​ണാ​നും വോ​ട്ടു​റ​പ്പി​ക്കാ​നു​മു​ള്ള തി​ര​ക്കി​ലാ​ണ്. വോ​ട്ട​ർ​മാ​ർ ആ​രെ കൊ​ള്ളും ആ​രെ ത​ള്ളും എ​ന്ന​റി​യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പുഫ​ലം വ​രു​ന്ന 13 വ​രെ കാ​ത്തി​രു​ന്നേ മ​തി​യാ​കൂ.

Kerala

സാ​മൂ​തി​രി​യു​ടെ നാ​ട്ടി​ല്‍ ക​ടും​ചു​വ​പ്പ് മാ​യു​മോ?

കോ​​​ഴി​​​ക്കോ​​​ട്: എ​​​ന്നും ചു​​​വ​​​പ്പി​​​നൊ​​​പ്പം നി​​​ന്ന ച​​​രി​​​ത്ര​​​മാ​​​ണു സാ​​​മൂ​​​തി​​​രി​​​യു​​​ടെ നാ​​​ടി​​​നു​​​ള്ള​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​കാ​​​ല​​​ത്ത് ഇ​​​ട​​​ത്തോ​​​ട്ട് ചാ​​​ഞ്ഞ്, ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു കാ​​​ല​​​ത്ത് വ​​​ല​​​ത്തോ​​​ട്ട് ചാ​​​ഞ്ഞ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വീ​​​ണ്ടും ഇ​​​ട​​​ത്തോ​​​ട്ട് ചാ​​​യു​​​ന്ന ച​​​രി​​​ത്ര​​​മാ​​​ണു കോ​​​ഴി​​​ക്കോ​​​ടി​​​നു​​​ള്ള​​​ത്. ര​​​ണ്ട് ലോ​​​ക്‌​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​വും 13 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ലവു​​​മു​​​ള്ള ജി​​​ല്ല​​​യി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന് ര​​​ണ്ട് എം​​​പി​​​മാ​​​രു​​​ണ്ടെ​​​ങ്കി​​​ലും ഒ​​​രു എം​​​എ​​​ല്‍​എ പോ​​​ലു​​​മി​​​ല്ല.

വ​​​ട​​​ക​​​ര​​​യി​​​ലും കൊ​​​ടു​​​വ​​​ള്ളി​​​യി​​​ലും ലീ​​​ഗി​​​ന്‍റെ​​​യും ആ​​​ര്‍​എം​​​പി​​​യു​​​ടെയും ഓ​​​രോ സീ​​​റ്റു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു നേ​​​രി​​​യ ആ​​​ശ്വാ​​​സം. സ​​​മാ​​​ന​​​മാ​​​ണ് ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെടു​​​പ്പി​​ലെ​​​യും അ​​​വ​​​സ്ഥ. ജി​​​ല്ല​​​യി​​​ല്‍ ഇ​​​ട​​​ത് ആ​​​ധി​​​പ​​​ത്യം തു​​​ട​​​രു​​​മോ​​​യെ​​​ന്നാ​​​ണ് എ​​​ല്ലാ​​​വ​​​രും ഉ​​​റ്റു​​​നോ​​​ക്കു​​​ന്ന​​​ത്.

ക​​​ച്ച​​​മു​​​റു​​​ക്കി ബി​​​ജെ​​​പി​​​യും രം​​​ഗ​​​ത്തു​​​ണ്ട്. സം​​​വി​​​ധാ​​​യ​​​ക​​​ന്‍ വി.​​​എം. വി​​​നു​​​വി​​​നെ മേ​​​യ​​​ര്‍സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി രം​​​ഗ​​​ത്തി​​​റ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച് വോ​​​ട്ട​​​ര്‍​പ​​​ട്ടി​​​ക​​​യി​​​ല്‍ പേ​​​രി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​വ​​​സാ​​​ന നി​​​മി​​​ഷം ത​​​ള്ളി​​​പ്പോ​​​യ നാ​​​ണ​​​ക്കേ​​​ട് യു​​​ഡി​​​എ​​​ഫി​​​ന് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ ഉ​​​ണ്ട്.

ചു​​​വ​​​പ്പ് വി​​​ടാ​​​തെ...

കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​തു മു​​​ത​​​ല്‍ ഇ​​​ട​​​തു​​​ചാ​​​യ്‌​​​വാ​​​ണ്. ആ​​​കെ​​​യു​​​ള്ള 75 കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ഭ​​​ജ​​​നം ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ ഇ​​​പ്പോ​​​ള്‍ വാ​​​ര്‍​ഡു​​​ക​​​ളു​​​ടെ എ​​​ണ്ണം 76 ആ​​​യി. 2010-ല്‍ ​​​യു​​​ഡി​​​എ​​​ഫി​​​ന് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ 34 സീ​​​റ്റ് ല​​​ഭി​​​ച്ചി​​​രു​​​ന്നു. എ​​​ല്‍​ഡി​​​എ​​​ഫി​​​ന് 41 സീ​​​റ്റും ല​​​ഭി​​​ച്ചു. എ​​​ന്നാ​​​ല്‍, 2015-ല്‍ ​​​എ​​​ത്തി​​​യ​​​പ്പോ​​​ള്‍ യു​​​ഡി​​​എ​​​ഫ് സീ​​​റ്റ് 20 ലേ​​​ക്കു കു​​​റ​​​യു​​​ക​​​യും എ​​​ല്‍​ഡി​​​എ​​​ഫ് സീ​​​റ്റ് 48 ലേ​​​ക്ക് കു​​​തി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ട്ടി​​​മ​​​റി​​​ജ​​​യം ന​​​ട​​​ത്തി ബി​​​ജെ​​​പി ഏ​​​ഴ് സീ​​​റ്റും ക​​​ര​​​സ്ഥ​​​മാ​​​ക്കി. 2020-ൽ ​​​സ്ഥി​​​തി വീ​​​ണ്ടും മാ​​​റി​​​മ​​​റി​​​ഞ്ഞു. 2015-ല്‍ 48 ​​​സീ​​​റ്റ് നേ​​​ടി​​​യ എ​​​ല്‍​ഡി​​​എ​​​ഫ് 51-ലേ​​​ക്കു​​​യ​​​ര്‍​ന്നു. യു​​​ഡി​​​എ​​​ഫ് ഇ​​​രു​​​പ​​​തി​​​ല്‍​നി​​​ന്ന് 17-ലേ​​​ക്കു ചു​​​രു​​​ങ്ങി. ബി​​​ജെ​​​പി​​​ക്ക് 2015-ല്‍ ​​​ല​​​ഭി​​​ച്ച ഏ​​​ഴു​ സീ​​​റ്റു​​​ക​​​ളേ 2020-ലും ​​​കി​​​ട്ടി​​​യു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ വ​​​നി​​​താ സം​​​വ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു മേ​​​യ​​​ര്‍സ്ഥാ​​​ന​​​മെ​​​ങ്കി​​​ല്‍ ഇ​​​ത്ത​​​വ​​​ണ ജ​​​ന​​​റ​​​ലി​​​ലേ​​​ക്ക് മാ​​​റി.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്

തു​​​ട​​​ര്‍​ച്ച​​​യാ​​​യ 35-ാം വ​​​ര്‍​ഷ​​​വും കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ​​​ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും ഭ​​​ര​​​ണം പി​​​ടി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് ഇ​​​ട​​​തുമു​​​ന്ന​​​ണി. 2015-ല്‍ 27-​​​ല്‍ 16 സീ​​​റ്റ് നേ​​​ടി​​​യാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് ഭ​​​ര​​​ണം പി​​​ടി​​​ച്ചി​​​രു​​​ന്ന​​​തെ​​​ങ്കി​​​ല്‍ എ​​​ല്‍​ജെ​​​ഡി ഇ​​​ട​​​തി​​​നൊ​​​പ്പ​​​മെ​​​ത്തി​​​യ​​​തോ​​​ടെ സീ​​​റ്റു​​​ക​​​ള്‍ 18 ആ​​​യി. അ​​​തേ നി​​​ല​​​യാ​​​ണ് 2020-ലും ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. എ​​​ല്‍​ഡി​​​എ​​​ഫ്- 18, യു​​​ഡി​​​എ​​​ഫ്- 9. നേ​​​ര​​​ത്തേ 27 സീ​​​റ്റു​​​ണ്ടാ​​​യി​​​രു​​​ന്ന ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ല്‍ വാ​​​ര്‍​ഡ് വി​​​ഭ​​​ജ​​​ന​​​ത്തി​​​നുശേ​​​ഷം 28 സീ​​​റ്റാ​​യി.

ത്രി​​​ശ​​​ങ്കു​​​വി​​​ലാ​​​യി മു​​​ക്കം

ഇ​​​ട​​​തു​​​തേ​​​രോ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ലും ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ യു​​​ഡി​​​എ​​​ഫി​​​ന് ഏ​​​ക ആ​​​ശ്വാ​​​സം ന​​​ല്‍​കി​​​യ​​​ത് ആ​​​കെ​​​യു​​​ള്ള ഏ​​​ഴ് ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ല്‍ നാ​​​ലെ​​​ണ്ണ​​​ത്തി​​​ലു​​​ള്ള മു​​​ന്നേ​​​റ്റ​​​മാ​​​യി​​​രു​​​ന്നു. ഫ​​​റോ​​​ക്ക്(​​​യു​​​ഡി​​​എ​​​ഫ്-20, എ​​​ല്‍​ഡി​​​എ​​​ഫ്-17, എ​​​ന്‍​ഡി​​​എ-1), പ​​​യ്യോ​​​ളി (യു​​​ഡി​​​എ​​​ഫ്-21, എ​​​ല്‍​ഡി​​​എ​​​ഫ്-14, എ​​​ന്‍​ഡി​​​എ-1), കൊ​​​ടു​​​വ​​​ള്ളി( യു​​​ഡി​​​എ​​​ഫ്-21, എ​​​ല്‍​ഡി​​​എ​​​ഫ്-5, മ​​​റ്റു​​​ള്ള​​​വ​​​ര്‍-10 ), രാ​​​മ​​​നാ​​​ട്ടു​​​ക​​​ര (യു​​​ഡി​​​എ​​​ഫ്-17, എ​​​ല്‍​ഡി​​​എ​​​ഫ്-12, മ​​​റ്റു​​​ള്ള​​​വ​​​ര്‍-2) തു​​​ട​​​ങ്ങി​​​യ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍ യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്ന​​​പ്പോ​​​ള്‍ കൊ​​​യി​​​ലാ​​​ണ്ടി (യു​​​ഡി​​​എ​​​ഫ്-16, എ​​​ല്‍​ഡി​​​എ​​​ഫ് -25, എ​​​ന്‍​ഡി​​​എ-3), വ​​​ട​​​ക​​​ര (യു​​​ഡി​​​എ​​​ഫ്-16, എ​​​ല്‍​ഡി​​​എ​​​ഫ്-27, എ​​​ന്‍​ഡി​​​എ-3, മ​​​റ്റു​​​ള്ള​​​വ​​​ര്‍-1), മു​​​ക്കം(​​​യു​​​ഡി​​​എ​​​ഫ്-11, എ​​​ല്‍​ഡി​​​എ​​​ഫ്-12, എ​​​ന്‍​ഡി​​​എ-1, മ​​​റ്റു​​​ള്ള​​​വ​​​ര്‍-9) എ​​ന്നീ ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ള്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്നു. ഇ​​​തി​​​ല്‍ ത്രിശ​​​ങ്കു​​​വി​​​ലാ​​​യ മു​​​ക്കം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ല്‍ ലീ​​​ഗ് വി​​​മ​​​ത​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് ഭ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്.

മേ​​​ല്‍​ക്കൈ നി​​​ല​​​നി​​​ര്‍​ത്തി ഇ​​​ട​​​തു​​​മു​​​ന്ന​​​ണി

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ജി​​​ല്ല​​​യി​​​ലെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ സ്വാ​​​ധീ​​​നം നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്കു സാ​​​ധി​​​ച്ച​​​പ്പോ​​​ള്‍ യു​​​ഡി​​​എ​​​ഫി​​​നു നി​​​ല ​​​മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി. എ​​​ന്‍​ഡി​​​എ മു​​​ന്ന​​​ണി​​​ക്ക് എ​​​വി​​​ടെ​​​യും കാ​​​ര്യ​​​മാ​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നി​​​ല്ല. ആ​​​ര്‍​എം​​​പി​​​യു​​​മാ​​​യും വെ​​​ല്‍​ഫെ​​​യ​​​ര്‍ പാ​​​ര്‍​ട്ടി​​​യു​​​മാ​​​യു​​​ണ്ടാ​​​ക്കി​​​യ ധാ​​​ര​​​ണ​​​ക​​​ള്‍ ചി​​​ല​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നു നേ​​​ട്ട​​​മാ​​​വു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്ത​​​മു​​​ള്ള എ​​​ഴു​​​പ​​​ത് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ 43 ഇ​​​ട​​​ത്താ​​​ണ് എ​​​ല്‍​ഡി​​​എ​​​ഫ് മു​​​ന്നി​​​ലെ​​​ത്തി​​​യ​​​ത്. യു​​​ഡി​​​എ​​​ഫി​​​ന് 27 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ല്‍ ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ മ​​​ല​​​യോ​​​ര​​​ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​ക്ക് തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ട​​​ത്.

ഒ​​​റ്റ​​​നോ​​​ട്ട​​​ത്തി​​​ല്‍...

എ​​​ല്‍​ഡി​​​എ​​​ഫ്

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത്, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, 10 ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ, മൂ​​​ന്ന് ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ൾ, 42 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ൾ.

യു​​​ഡി​​​എ​​​ഫ്

നാ​​​ല് ന​​​ഗ​​​ര​​​സ​​​ഭ,
28 പ​​​ഞ്ചാ​​​യ​​​ത്ത്,
ര​​​ണ്ട് ബ്ലോ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്ത്.

എ​​​ന്‍​ഡി​​​എ

കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ
ഏ​​​ഴ് വാ​​​ര്‍​ഡു​​​ക​​​ള്‍.

Kerala

ത​​ട്ട​​ക​​ത്തി​​ന്‍റെ പ​​ട്ടും ​​വ​​ള​​യും ആ​​ര്‍​ക്ക്?

തൃ​​​​ശൂ​​​​ര്‍: പൂ​​​​ര​​​​ത്തി​​​​ന്‍റെ വെ​​​​ടി​​​​ക്കെ​​​​ട്ടു​​​​പോ​​​​ലെ​​​​യാ​​​​ണ് തൃ​​​​ശൂ​​​​രി​​​​നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. കൂ​​​​ട്ട​​​​ത്തോ​​​​ടെ എ​​​​ട്ടു​​​​നി​​​​ല​​​​യി​​​​ല്‍ പൊ​​​​ട്ടി​​​​ക്കാ​​​​നും എ​​​​ടു​​​​ത്തു​​​​യ​​​​ര്‍​ത്താ​​​​നും ത​​​​ട്ട​​​​ക​​​​ക്കാ​​​​ര്‍​ക്കു മ​​​​ടി​​​​യി​​​​ല്ല. നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫി​​​​നെ ത​​​​റ​​​​പ​​​​റ്റി​​​​ച്ച​​​​പ്പോ​​​​ള്‍, പാ​​​​ര്‍​ല​​​​മെ​​​​ന്‍റി​​​​ല്‍ എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നെ നി​​​​ലം​​​​പ​​​​രി​​​​ശാ​​​​ക്കി. ഒ​​​​റ്റ​​​​യാ​​​​നാ​​​​യി എ​​​​ത്തി​​​​യ സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യെ പ​​​​ട്ടും വ​​​​ള​​​​യു​​​​മി​​​​ട്ട് വാ​​​​ഴി​​​​ച്ചു! പു​​​​റ​​​​ത്തെ മേ​​​​ള​​​​ങ്ങ​​​​ള്‍​ക്ക​​​​പ്പു​​​​റം അ​​​​ടി​​​​യൊ​​​​ഴു​​​​ക്കും പൂ​​​​ര​​​​പ്പ​​​​റ​​​​മ്പി​​​​ലെ ജ​​​​ന​​​​ക്കൂ​​​​ട്ടം​​​​പോ​​​​ലെ. അ​​​​ടു​​​​ത്ത​​​​നി​​​​മി​​​​ഷം എ​​​​ങ്ങോ​​​​ട്ടു​​​​ തി​​​​രി​​​​യു​​​​മെ​​​​ന്ന് ആ​​​​ര്‍​ക്കു​​​​മ​​​​റി​​​​യി​​​​ല്ല!

യു​​​​ഡി​​​​എ​​​​ഫി​​​​ന് ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ധി​​​​പ​​​​ത്യം ഒ​​​​ഴി​​​​ച്ചാ​​​​ല്‍ ജി​​​​ല്ല​​​​യി​​​​ല്‍ മു​​​​ന്നേ​​​​റ്റം ഇ​​​​ട​​​​തി​​​​നാ​​​​ണ്. ര​​​​ണ്ടു ത​​​​ദ്ദേ​​​​ ശ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളും എ​​​​ല്‍​ഡി​​​​എ​​​​ഫ് എ​​​​ടു​​​​ത്തു. 2021ല്‍ 14 ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ 13 ഇ​​​​ട​​​​ത്തും വി​​​​ജ​​​​യി​​​​ച്ചു. ര​​​​ണ്ടു ടേ​​​​മു​​​​ക​​​​ളാ​​​​യി ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തും കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നും എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലാ​​​​ണ്. ഏ​​​​ഴു ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​​ല്‍ അ​​​​ഞ്ചെ​​​​ണ്ണ​​​​വും 16 ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ 13 എ​​​​ണ്ണ​​​​വും 86 പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ല്‍ 69 എ​​​​ണ്ണ​​​​വും മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പം.

ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള ചി​​​​ല്ല​​​​റ അ​​​​സ്വാ​​​​ര​​​​സ്യ​​​​ങ്ങ​​​​ള്‍ ഒ​​​​ഴി​​​​ച്ചാ​​​​ല്‍ ഇ​​​​ക്കു​​​​റി കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ എ​​​​ല്‍​ഡി​​​​എ​​​​ഫ് സീ​​​​റ്റു​​​​വി​​​​ഭ​​​​ജ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി. ജ​​​​ന​​​​റ​​​​ല്‍ സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ചു കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം നേ​​​​താ​​​​ക്ക​​​​ള്‍ രം​​​​ഗ​​​​ത്തു​​​​വ​​​​ന്നെ​​​​ങ്കി​​​​ലും ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് ത​​​​ന്നെ അ​​​​നു​​​​ന​​​​യി​​​​പ്പി​​​​ച്ചു പി​​​​ന്‍​വ​​​​ലി​​​​പ്പി​​​​ച്ചു. വി​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍​ക്കു വീ​​​​ടു​​​​വീ​​​​ടാ​​​​ന്ത​​​​രം മ​​​​റു​​​​പ​​​​ടി​​​​ ന​​​​ല്‍​കി എ​​​​ണ്ണ​​​​യി​​​​ട്ട യ​​​​ന്ത്രം​​​​പോ​​​​ലെ​​​​യാ​​​​ണ് മു​​​​ന്ന​​​​ണി​​​​ പ്ര​​​​വ​​​​ര്‍​ത്ത​​​​നം. ഒ​​​​ഴി​​​​വു​​​​ വേ​​​​ള​​​​ക​​​​ളി​​​​ല്‍ മ​​​​ന്ത്രി​​​​മാ​​​​രും ഒ​​​​പ്പ​​​​മു​​​​ണ്ട്. വി​​​​വാ​​​​ദ​​​​ങ്ങ​​​​ള്‍ തൊ​​​​ടാ​​​​തെ വി​​​​ക​​​​സ​​​​ന​​​​മാ​​​​ണ് ച​​​​ര്‍​ച്ച​​​​യാ​​​​ക്കു​​​​ന്ന​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള നേ​​​​താ​​​​ക്ക​​​​ളും ഇ​​​​ന്നു ജി​​​​ല്ല​​​​യി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​ത്തും.

തൃ​​​​ശൂ​​​​ര്‍ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ബെ​​​​സ്റ്റ് പെ​​​​ര്‍​ഫോ​​​​മ​​​​ന്‍​സ്, മാ​​​​ലി​​​​ന്യ​​​​ര​​​​ഹി​​​​ത​​​​ ജി​​​​ല്ല, കേ​​​​ന്ദ്രസ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വൃ​​​​ത്തി​​​​യു​​​​ള്ള ന​​​​ഗ​​​​രം പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ നേ​​​​ടി​​​​യ​​​​തും റോ​​​​ഡു​​​​ക​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ​​​​തും അ​​​​തി​​​​ദാ​​​​രി​​​​ദ്ര്യ​​​​മു​​​​ക്ത പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ങ്ങ​​​​ളും പ​​​​ട്ട​​​​യ​​​​വി​​​​ത​​​​ര​​​​ണ​​​​വും അ​​​​ടി​​​​ത്ത​​​​ട്ടി​​​​ല്‍ ച​​​​ര്‍​ച്ച​​​​യാ​​​​ക്കു​​​​ന്നു. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യി​​​​ല്‍ ഊ​​​​ന്നി​​​​യു​​​​ള്ള കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ​​​​യും ബി​​​​ജെ​​​​പി​​​​യു​​​​ടെ​​​​യും പ്ര​​​​ചാ​​​​ര​​​​ണ​​​​വും ക​​​​രു​​​​വ​​​​ന്നൂ​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ബാ​​​​ങ്ക് ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​ന​​​​ധി​​​​കൃ​​​​ത സ്വ​​​​ത്തു​​​​സ​​​​മ്പാ​​​​ദ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ഡി​​​​വൈ​​​​എ​​​​ഫ്‌​​​​ഐ നേ​​​​താ​​​​വി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലും പ്ര​​​​തി​​​​കൂ​​​​ല ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ്. മു​​​​ന്‍​തൂ​​​​ക്ക​​​​മി​​​​ല്ലാ​​​​ത്ത മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​രി​​​​വാ​​​​ള്‍ ചു​​​​റ്റി​​​​ക ചി​​​​ഹ്നം ഒ​​​​ഴി​​​​വാ​​​​ക്കി സ്വ​​​​ത​​​​ന്ത്ര​​​​രെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് പ​​​​ല​​​​രെ​​​​യും മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​ന്നാ​​​​യ തൃ​​​​ശൂ​​​​രി​​​​ല്‍ ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ ഭ​​​​ര​​​​ണ​​​​മി​​​​ല്ല എ​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഇ​​​​ക്കു​​​​റി അ​​​​വ​​​​ർ​​​​ക്കു ജീ​​​​വ​​​​ന്‍​മ​​​​ര​​​​ണ ​​​​പോ​​​​രാ​​​​ട്ട​​​​മാ​​​​ണ്. സു​​​​രേ​​​​ഷ് ഗോ​​​​പി​​​​യു​​​​ടെ വി​​​​ജ​​​​യ​​​​ത്തി​​​​നു​​​​ പി​​​​ന്നാ​​​​ലെ പാ​​​​ര്‍​ട്ടി​​​​യി​​​​ലും മു​​​​ന്ന​​​​ണി​​​​യി​​​​ലു​​​​മു​​​​ണ്ടാ​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ള്‍ അ​​​​ക​​​​ത്ത​​​​ള​​​​ങ്ങ​​​​ളി​​​​ല്‍ തു​​​​ട​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ അ​​​​ഞ്ചു സീ​​​​റ്റ് മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ല്‍ ഒ​​​​രാ​​​​ളെ മാ​​​​ത്ര​​​​മാ​​​​ണ് ജ​​​​യി​​​​പ്പി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ത്.

കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ല്‍ 24 സീ​​​​റ്റ് നേ​​​​ടി ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഒ​​​​റ്റ​​​​ക്ക​​​​ക്ഷി​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, യു​​​​ഡി​​​​എ​​​​ഫ് വി​​​​മ​​​​ത​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച എം.​​​​കെ. വ​​​​ര്‍​ഗീ​​​​സി​​​​നെ മേ​​​​യ​​​​റാ​​​​ക്കി എ​​​​ല്‍​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ചു.കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ പി​​​​ടി​​​​ക്കു​​​​ക നി​​​​ര്‍​ണാ​​​​യ​​​​ക​​​​മെ​​​​ങ്കി​​​​ലും ഉ​​​​റ​​​​ച്ച മൂ​​​​ന്നു സീ​​​​റ്റു​​​​ക​​​​ളി​​​​ല്‍ വി​​​​മ​​​​ത​​​​രു​​​​ണ്ട്. സീ​​​​റ്റ് പ്ര​​​​തീ​​​​ക്ഷി​​​​ച്ച ജി​​​​ല്ലാ നേ​​​​താ​​​​ക്ക​​​​ള്‍ രാ​​​​ജി​​​​വ​​​​ച്ച് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ല്‍​നി​​​​ന്നു വി​​​​ട്ടു​​​​നി​​​​ല്‍​ക്കു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​ നേ​​​​താ​​​​ക്ക​​​​ള്‍ നി​​​​യ​​​​മ​​​​സ​​​​ഭാ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു പോ​​​​കു​​​​ന്നെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​ണ്ട്. സം​​​​സ്ഥാ​​​​ന​​​​ ത​​​​ല​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ലും ബാ​​​​ങ്ക് അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളി​​​​ലും ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ല്‍ കെ.​​​​എ​​​​സ്. ശ​​​​ബ​​​​രീ​​​​നാ​​​​ഥ​​​​നെ ഇ​​​​റ​​​​ക്കി​​​​യ​​​​തു​​​​പോ​​​​ലെ അ​​​​ടാ​​​​ട്ട് പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ല്‍ അ​​​​നി​​​​ല്‍ അ​​​​ക്ക​​​​ര​​​​യെ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ക്കി​​​​യ​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് അ​​​​തീ​​​​വ​​​​ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത് എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. ഗ്രാ​​​​മീ​​​​ണ ​​​​റോ​​​​ഡു​​​​ക​​​​ളു​​​​ടെ ത​​​​ക​​​​ര്‍​ച്ച​​​​യും കാ​​​​ര്‍​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​തി​​​​സ​​​​ന്ധി​​​​യും വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും അ​​​​ടി​​​​ത്ത​​​​ട്ടി​​​​ല്‍ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​മെ​​​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ വാ​​​​ര്‍​ഡു​​​​ക​​​​ളി​​​​ലും അ​​​​വി​​​​ണി​​​​ശേ​​​​രി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലും അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ച്ച ബി​​​​ജെ​​​​പി, പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ പ​​​​ടു​​​​കൂ​​​​റ്റ​​​​ന്‍ വി​​​​ജ​​​​യം​​​​ നേ​​​​ടി എ​​​​ല്ലാ​​​​വ​​​​രെ​​​​യും ഞെ​​​​ട്ടി​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ആ​​​​ദ്യ​​​​മാ​​​​യി തൃ​​​​ശൂ​​​​രി​​​​ല്‍​നി​​​​ന്ന് ബി​​​​ജെ​​​​പി​​​​ക്ക് എം​​​​പി​​​​യെ ല​​​​ഭി​​​​ച്ചു. കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ ത​​​​ട്ട​​​​ക​​​​ത്തി​​​​ല്‍ മ​​​​ക​​​​ന്‍ കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​നെ​​​​യാ​​​​ണ് സു​​​​രേ​​​​ഷ് ഗോ​​​​പി ത​​​​റ​​​​പ​​​​റ്റി​​​​ച്ച​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മു​​​​മ്പ് മ​​​​ക​​​​ൾ പ​​​​ദ്മ​​​​ജ വേ​​​​ണു​​​​ഗോ​​​​പാ​​​​ലി​​​​നെ പാ​​​​ള​​​​യ​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​ക്കാ​​​​നും ക​​​​ഴി​​​​ഞ്ഞു. വി​​​​ക​​​​സ​​​​ന​​​​പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും ചി​​​​ട്ട​​​​യാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വു​​​​മാ​​​​ണ് ബി​​​​ജെ​​​​പി​​​​ക്കു മു​​​​ക്കാ​​​​ല്‍​ ല​​​​ക്ഷ​​​​ത്തി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷം സ​​​​മ്മാ​​​​നി​​​​ച്ച​​​​ത്. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ വോ​​​​ട്ടു​​​​ക​​​​ളും ല​​​​ഭി​​​​ച്ചെ​​​​ന്ന് അ​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

ഇ​​​​തി​​​​നു​​​​ശേ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും കേ​​​​ന്ദ്ര പ​​​​ദ്ധ​​​​തി​​​​ക​​​​ളി​​​​ല്‍ ഊ​​​​ന്നി​​​​യാ​​​​ണ് എ​​​​ന്‍​ഡി​​​​എ പ്ര​​​​ചാ​​​​ര​​​​ണം. കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പി​​​​ച്ചു​​​​ പ​​​​റ​​​​യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും മേ​​​​യ​​​​ർ​​​​ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ഡോ.​​​​വി. ആ​​​​തി​​​​ര​​​​യെ എ​​​​തി​​​​ര്‍​പ്പി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു പി​​​​ന്‍​വ​​​​ലി​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്നു.

കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​നി​​​​ല്‍ തി​​​​ള​​​​ങ്ങി​​​​യ മു​​​​തി​​​​ര്‍​ന്ന നേ​​​​താ​​​​ക്ക​​​​ള്‍​ക്കു സീ​​​​റ്റ് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​മി​​​​ല്ല. പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​ത്ര മി​​ക​​ച്ച പ്ര​​​​ക​​​​ട​​​​നം സു​​​​രേ​​​​ഷ് ഗോ​​​​പി കാ​​​​ഴ്ച​​​​വ​​​​യ്ക്കു​​​​ന്നി​​​​ല്ലെ​​​​ന്ന പ​​​​രാ​​​​തി​​​​യു​​​​ണ്ട്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ട്ടം ഒ​​​​രു സീ​​​​റ്റി​​​​ന് ന​​​​ഷ്ട​​​​മാ​​​​യ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ര്‍ ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ ഭ​​​​ര​​​​ണ​​​​വും ഏ​​​​താ​​​​നും പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും പി​​​​ടി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നാ​​​​ണ് അ​​​​വ​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ. ന​​​​ടി ഖു​​​​ശ്ബു അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നെ​​​​ത്തു​​​​ന്നു​​​​ണ്ട്.

Kerala

പോരു മുറുകി എറണാകുളം

മെ​​​​ട്രോ ന​​​​ഗ​​​​ര​​​​ത്തി​​​​ലെ ഓ​​​​ട്ട​​​​പ്പാ​​​​ച്ചി​​​​ലും ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​നാ​​​​യി വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തും. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വൈ​​​​വി​​​​ധ്യ​​​​ങ്ങ​​​​ൾ ഏ​​​​റെ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ആ​​​​വേ​​​​ശ​​​​ത്തി​​​​ൽ നാ​​​​ടി​​​​നും ന​​​​ഗ​​​​ര​​​​ത്തി​​​​നും ഒ​​​​രേ താ​​​​ളം, ഒ​​​​രേ വേ​​​​ഗം.

വോ​​​​ട്ട​​​​ർ​​​​മാ​​​​ർ പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​ലേ​​​​ക്കെ​​​​ത്താ​​​​ൻ അ​​​​ഞ്ചു ദി​​​​നം ശേ​​​​ഷി​​​​ക്കേ, ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ‌ കു​​​​റ​​​​വെ​​​​ങ്കി​​​​ലും വോ​​​​ട്ട​​​​ർ​​​​മാ​​​​രെ നേ​​​​രി​​​​ട്ടു ക​​​​ണ്ടു​​​​ള്ള വോ​​​​ട്ട​​​​ഭ്യ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ​​​​ക്കു മു​​​​ന്ന​​​​ണി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും സ്വ​​​​ത​​​​ന്ത്ര​​​​രും ഒ​​​​ട്ടും പി​​​​ന്നി​​​​ല​​​​ല്ല. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഓ​​​​രോ വോ​​​​ട്ടും പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നി​​​​രി​​​​ക്കെ, സൂ​​​​ക്ഷ്മ​​​​ത​​​​യോ​​​​ടെ കി​​​​ട്ടാ​​​​വു​​​​ന്ന വോ​​​​ട്ടെ​​​​ണ്ണി, ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി, അ​​​​ടി​​​​യൊ​​​​ഴു​​​​ക്കു​​​​ക​​​​ൾ അ​​​​റി​​​​ഞ്ഞ്, ക​​​​രു​​​​ക്ക​​​​ൾ നീ​​​​ക്കു​​​​ക​​​​യാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും പാ​​​​ർ​​​​ട്ടി​​​​ക​​​​ളും. മൂ​​​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന, കേ​​​​ന്ദ്ര നേ​​​​താ​​​​ക്ക​​​​ൾ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തെ​​​​ത്തി പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​യി. വ​​​​രും​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ പോ​​​​രാ​​​​ട്ടം മു​​​​റു​​​​കും.

കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ‌ ആ​​​​രു പി​​​​ടി​​​​ക്കും?

കൊ​​​​ച്ചി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ര​​​​ണം ആ​​​​ർ​​​​ക്കെ​​​​ന്ന ചോ​​​​ദ്യം എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ​​​​ അതി​​​​ർ​​​​ത്തി ക​​​​ട​​​​ന്നു​​​​മു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ മു​​​​ഖ്യ​​​​വി​​​​ഷ​​​​യ​​​​മാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം മി​​​​ക​​​​ച്ച ന​​​​ഗ​​​​ര​​​​ഭ​​​​ര​​​​ണ​​​​മെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തോ​​​​ണി​​​​യി​​​​ലേ​​​​റി​​​​യാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഇ​​​​ക്കു​​​​റി​​​​യും കൊ​​​​ച്ചി​​​​യി​​​​ലെ വോ​​​​ട്ട​​​​ർ​​​​മാ​​​​രെ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി ചി​​​​ട്ട​​​​യാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ലും ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലും ഇ​​​​ട​​​​തു​​​​നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ക്കു​​​​ന്നു. ഒ​​​​റ്റ​​​​പ്പെ​​​​ട്ട വി​​​​മ​​​​ത​​​​ശ​​​​ല്യ​​​​മൊ​​​​ഴി​​​​ച്ചാ​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ൽ സ്ഥി​​​​തി ശാ​​​​ന്ത​​​​മാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം കൈ​​​​വി​​​​ട്ട കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഭ​​​​ര​​​​ണം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ, എ​​​​റ​​​​ണാ​​​​കു​​​​ളം ത​​​​ങ്ങ​​​​ളു​​​​ടെ കോ​​​​ട്ട​​​​യെ​​​​ന്ന പെ​​​​രു​​​​മ​​​​യ്ക്കാ​​​​ണു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ അ​​​​ടി​​​​വ​​​​ര​​​​യി​​​​ട്ടു പ​​​​ഠി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞു. ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​​​സ​​​​മ​​​​ന്വ​​​​യ​​​​വും മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​പ്പ​​​​ട്ടി​​​​ക​​​​യും മു​​​​ൻ​​​​നി​​​​ർ​​​​ത്തി യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ‌ മു​​​​ന്നേ​​​​റു​​​​ന്നു​​​​ണ്ട്.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു പ​​​​തി​​​​വു​​​​പോ​​​​ലെ വി​​​​മ​​​​ത​​​​ശ​​​​ല്യം കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ലു​​​​മു​​​​ണ്ട്. പ​​​​ത്തു ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ‌ വി​​​​മ​​​​ത​​​​ന്മാ​​​​ർ പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ത​​​​ല​​​​വേ​​​​ദ​​​​ന​​​​യാ​​​​കു​​​​ന്നു. ഭ​​​​ര​​​​ണം കി​​​​ട്ടി​​​​യാ​​​​ൽ മേ​​​​യ​​​​ർ ക​​​​സേ​​​​ര നോ​​​​ട്ട​​​​മി​​​​ട്ട് മൂ​​​​ന്നി​​​​ല​​​​ധി​​​​കം പേ​​​​രു​​​ണ്ടെ​​​​ന്ന​​​​തും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലു​​​​ണ്ട്. 76 ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളു​​​​ള്ള കൊ​​​​ച്ചി കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നി​​​​ൽ 65ലും ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ്. മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ലീ​​​​ഗ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ.

പാ​​​​ള​​​​യ​​​​ത്തി​​​​ലെ പ​​​ട എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ൽ ഏ​​​​ൽ​​​​പി​​​​ച്ച ക്ഷീ​​​​ണം മാ​​​​റി‍യി​​​​ട്ടി​​​​ല്ല. നി​​​​ല​​​​വി​​​​ൽ അ​​​​ഞ്ചു കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​രു​​​​ള്ള എ​​​​ൻ​​​​ഡി​​​​എ​​​​യ്ക്ക് ഇ​​​​ക്കു​​​​റി നാ​​​​ലു സീ​​​​റ്റു​​​​ക​​​​ളി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ല്ല. ഭൂ​​​​രി​​​​ഭാ​​​​ഗം ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന ട്വ​​​​ന്‍റി 20യും ​​​​മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്താ​​​​നാ​​​​കു​​​​മെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്.

നി​​​​ല​​​​വി​​​​ൽ 74 ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 38 ഉം ​​​​ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ലാ​​​​ണ്. യു​​​​ഡി​​​​എ​​​​ഫി​​​​നു 31ഉം ​​​​ബി​​​​ജെ​​​​പി​​​​ക്ക് അ​​​​ഞ്ചും കൗ​​​​ൺ​​​​സി​​​​ല​​​​ർ​​​​മാ​​​​ർ. അ​​​​ടു​​​​ത്ത കൊ​​​​ച്ചി മേ​​​​യ​​​​ർ സ്ഥാ​​​​നം വ​​​​നി​​​​ത​​​​യ്ക്കാ​​​​ണ്.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ നോ​​​​ട്ട​​​​മി​​​​ട്ട്

യു​​​​ഡി​​​​എ​​​​ഫ് ഇ​​​​തു​​​​വ​​​​രെ കൈ​​​​വി​​​​ടാ​​​​ത്ത ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ക്കു​​​​റി​​​​യും അ​​​​ത്ഭു​​​​ത​​​​ങ്ങ​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നി​​​​ല്ല. നി​​​​ല​​​​വി​​​​ലു​​​​ള്ള 27ൽ 17​​​​ഉം യു​​​​ഡി​​​​എ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. എ​​​​ൽ​​​​ഡി​​​​എ​​​​ഫ്-​​​​ഒ​​​​ന്പ​​​​ത്, ട്വ​​​​ന്‍റി 20 - ഒ​​​​ന്ന് എ​​​​ന്ന​​​​താ​​​​ണു നി​​​​ല​​​​വി​​​​ലെ ക​​​​ക്ഷി​​​​നി​​​​ല.

നി​​​​ല​​​​വി​​​​ലെ ഭ​​​​ര​​​​ണ സ​​​​മി​​​​തി​​​​യു​​​​ടെ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളും ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ ജി​​​​ല്ല​​​​യി​​​​ലെ പൊ​​​​തു​​​​സ്വ​​​​ഭാ​​​​വ​​​​വും ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​മെ​​​​ന്ന വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​ലാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ്. അ​​​​തേ​​​​സ​​​​മ​​​​യം, മി​​​​ക​​​​ച്ച സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു ഭ​​​​ര​​​​ണം പി​​​​ടി​​​​ക്കാ​​​​നു​​​​ള്ള തീ​​​​വ്ര​​​​ശ്ര​​​​മ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ട​​​​തു​​​​പ​​​​ക്ഷം. 28 ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​ക്കു​​​​റി മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ൾ നി​​​​റം മാ​​​​റു​​​​മോ?

ജി​​​​ല്ല​​​​യി​​​​ലെ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​​ൽ കാ​​​​ല​​​​ങ്ങ​​​​ളാ​​​​യി യുഡി​​​എ​​​​ഫ് മേ​​​​ധാ​​​​വി​​​​ത്വ​​​മാ​​​​ണ്. നി​​​​ല​​​​വി​​​​ൽ ആ​​​​കെ​​​​യു​​​​ള്ള 13ൽ ​​​​ഒ​​​​ന്പ​​​​തി​​​​ലും യു​​​​ഡി​​​​എ​​​​ഫാ​​​​ണ് ഭ​​​​രി​​​​ച്ച​​​​ത്. ഇ​​​​ക്കു​​​​റി സ്ഥി​​​​തി മാ​​​​റു​​​​മെ​​​​ന്നാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം.

ആ​​​​ലു​​​​വ, അ​​​​ങ്ക​​​​മാ​​​​ലി, മ​​​​ര​​​​ട്, പ​​​​റ​​​​വൂ​​​​ർ, പെ​​​​രു​​​​ന്പാ​​​​വൂ​​​​ർ, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, തൃ​​​​ക്കാ​​​​ക്ക​​​​ര, ക​​​​ള​​​​മ​​​​ശേ​​​​രി, കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ളം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളാ​​​​ണ് നി​​​​ല​​​​വി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​നു​​​​ള്ള​​​​ത്. തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ, പി​​​​റ​​​​വം, ഏ​​​​ലൂ​​​​ർ, കോ​​​​ത​​​​മം​​​​ഗ​​​​ലം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് എ​​​​ൽ‌​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണം. അ​​​​ധ്യ​​​​ക്ഷ​​​​പ​​​​ദ​​​​വി​​​​യെ​​​​ച്ചൊ​​​​ല്ലി ക​​​​ല​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ട കൂ​​​​ത്താ​​​​ട്ടു​​​​കു​​​​ള​​​​ത്ത് ഒ​​​​ടു​​​​വി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് പി​​​​ന്തു​​​​ണ​​​​ച്ച ക​​​​ലാ രാ​​​​ജു​​​​വാ​​​​യി​​​​രു​​​​ന്നു ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ൺ.

പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ച​​​​നാ​​​​തീ​​​​തം

നി​​​​ല​​​​വി​​​​ൽ ആ​​​​കെ​​​​യു​​​​ള്ള 82 ഗ്രാ​​​​മ​​​​പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ 48ൽ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​നു ഭ​​​​ര​​​​ണ​​​​മു​​​​ണ്ട്. 30ൽ ​​​​എ​​​​ൽ​​​​ഡി​​​​എ​​​​ഫാ​​​​ണ് ഭ​​​​രി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലി​​​​ട​​​​ത്ത് ട്വ​​​​ന്‍റി 20. അ​​​​തേ​​​​സ​​​​മ​​​​യം ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നാ​​​​ണു മേ​​​​ൽ​​​​ക്കൈ​. 14ൽ ​​​​ഏ​​​​ഴി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നാ​​​​ണു ഭ​​​​ര​​​​ണം.ആ​​​​റി​​​​ട​​​​ത്ത് യു​​​​ഡി​​​​എ​​​​ഫും ഒ​​​​ന്നി​​​​ൽ (വ​​​​ട​​​​വു​​​​കോ​​​​ട്-പു​​​​ത്ത​​​​ൻ​​​​കു​​​​രി​​​​ശ്) ട്വ​​​​ന്‍റി 20യു​​​​മാ​​​​ണ്.
പ്രാ​​​​ദേ​​​​ശി​​​​ക​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ‌ ത​​​​ന്നെ​​​​യാ​​​​കും ഗ്രാ​​​​മ, ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ ജ​​​​യ​​​​പ​​​​രാ​​​​ജ​​​​യ​​​​ങ്ങ​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ക​​​​യെ​​​​ന്നു​​​​റ​​​​പ്പ്.

ട്വ​​​​ന്‍റി 20 ഫാ​​​​ക്ട​​​​ർ

നി​​​​ല​​​​വി​​​​ൽ ഭ​​​​ര​​​​ണ​​​​മു​​​​ള്ള കി​​​​ഴ​​​​ക്ക​​​​ന്പ​​​​ലം, ഐ​​​​ക്ക​​​​ര​​​​നാ​​​​ട്, മ​​​​ഴു​​​​വ​​​​ന്നൂ​​​​ർ, കു​​​​ന്ന​​​​ത്തു​​​​നാ​​​​ട് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഈ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ട്വ​​​​ന്‍റി 20 നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.​​​ ഐ​​​​ക്ക​​​​ര​​​​നാ​​​​ടി​​​​ൽ‌ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മി​​​​ല്ല. കി​​​​ഴ​​​​ക്ക​​​​ന്പ​​​​ല​​​​ത്ത് ഒ​​​​രു യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര​​​​ൻ മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തു​​​​ള്ള​​​​ത്.

ഇ​​​​ക്കു​​​​റി ത​​​​ങ്ങ​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഇ​​​​ട​​​​തു-വ​​​​ല​​​​തു മു​​​​ന്ന​​​​ണി​​​​ക​​​​ൾ പൊ​​​​തു​​​​സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണ് കി​​​​ഴ​​​​ക്ക​​​​ന്പ​​​​ല​​​​ത്തു മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ട്വ​​​​ന്‍റി 20യു​​​​ടെ ആ​​​​ക്ഷേ​​​​പം. ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ വ​​​​സ്തു​​​​ത​​​​യെ​​​​ന്തെ​​​​ന്ന് ഇ​​​​രു​​​​മു​​​​ന്ന​​​​ണി​​​​ക​​​​ളും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ട്വ​​​​ന്‍റി20യെ ​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കാ​​​​ൻ ഇ​​​​രു​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളും ബി​​​​ജെ​​​​പി​​​​യും ന​​​​ന്നാ​​​​യി വി​​​​യ​​​​ർ‌​​​​പ്പൊ​​​​ഴു​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​ക്കു​​​​റി വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​ക​​​​ളി​​​​ലും കൊ​​​​ച്ചി കോ​​​​ർ‌​​​​പ​​​​റേ​​​​ഷ​​​​നി​​​​ലും ട്വ​​​​ന്‍റി20 സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന വോ​​​​ട്ടു​​​​ക​​​​ളെ​​​​ത്ര എ​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​വും ആ​​​​കാം​​​​ക്ഷ​​​​യോ​​​​ടെ ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന വി​​​​ഷ​​​​യ​​​​മാ​​​​ണ്.

എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല ഒ​​​​റ്റ നോ​​​​ട്ട​​​​ത്തി​​​​ൽ

ആ​​​​കെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ- 7366
പു​​​​രു​​​​ഷ​​​​ന്മാ​​​​ർ- 3451
സ്ത്രീ​​​​ക​​​​ൾ- 3915
സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ സ്ത്രീ​​​​പ്രാ​​​​തി​​​​നി​​​​ധ്യം - 53.12 ശ​​​​ത​​​​മാ​​​​നം
പോ​​​​ളിം​​​​ഗ് സ്‌​​​​റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ- 3021
ആ​​​​കെ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ- 26,67,746
സ്‌​​​​ത്രീ​​​​ക​​​​ൾ- 13,88,544
പു​​​​രു​​​​ഷ​​​​ന്മാ​​​​ർ- 12,79,170
ട്രാ​​​​ൻ​​​​സ്‌​​​​ജെ​​​​ൻ​​​​ഡ​​​​ർ- 32

Kerala

കോട്ടയത്ത് മനക്കോട്ട കെട്ടി മുന്നണികള്‍

ജി​ല്ല​യി​ലെ 16.41 ല​ക്ഷം വോ​ട്ട​ര്‍​മാ​ര്‍ ത​ദ്ദേ​ശ​വി​ധി​യെ​ഴു​താ​ന്‍ അ​ഞ്ചു നാ​ള്‍ ബാ​ക്കി. സ്വ​ര്‍​ണ​പ്പാ​ളി​യും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലും ക​വ​ല വ​ര്‍​ത്ത​മാ​ന​ങ്ങ​ളി​ലും പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ലും വി​ഷ​യ​മാ​കു​മ്പോ​ള്‍ കാ​ര്‍​ഷി​ക പ്രാ​ധാ​ന്യ​മു​ള്ള ജി​ല്ല​യി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ക​ര്‍​ഷ​ക​രു​ടെ നീ​റു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​തൊ​ന്നു​മ​ല്ല. പ​ടി​ഞ്ഞാ​റ​ന്‍ പാ​ട​ങ്ങ​ളി​ല്‍ കൊ​യ്തുകൂ​ട്ടി​യ നെ​ല്ല് വി​റ്റു​പോ​കാ​തെ തു​ലാ​മ​ഴ ന​ന​യു​ന്ന ആ​ധി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ണ് നെ​ല്‍​ക​ര്‍​ഷ​ക​ര്‍. നെ​ല്ല് വി​റ്റാ​ല്‍ വി​ല എ​ന്നു കി​ട്ടു​മെ​ന്ന് സ​ര്‍​ക്കാ​ർ പ​റ​യു​ന്നി​ല്ല. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ റ​ബ​റി​നു വി​ല​യും നി​ല​യു​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍. റ​ബ​ര്‍ ജി​ല്ല കൈ​ത​ത്തോ​ട്ട​മാ​യി മാ​റു​മ്പോ​ള്‍ സാ​മ്പ​ത്തി​ക തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ കാ​ര്‍​മേ​ഘ​ങ്ങ​ള്‍ ഉ​രു​ണ്ടു​കൂ​ടു​ന്നു.

ജി​ല്ല​യി​ല്‍ വ​നം അ​തി​രി​ടു​ന്ന 16 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വീ​ടി​നു വി​ളി​പ്പാ​ട​ക​ലെ കൃ​ഷി​യി​ടം ഉ​ഴു​തു​പി​ഴു​തെ​റി​യു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ള്‍. ബ​ഫ​ര്‍​സോ​ണ്‍ ഭീ​ഷ​ണി​ക്കൊ​പ്പം കൈ​വ​ശ​ഭൂ​മി​ക്കു പ​ട്ട​യം ല​ഭി​ക്കാ​തെ വ​ല​യു​ന്ന മ​ല​യോ​ര​ജ​ന​ത.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ 23 ഡി​വി​ഷ​നു​ക​ളി​ലും യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും നേ​രി​ട്ടു​പോ​രാ​ടു​മ്പോ​ള്‍ ഒ​രു സീ​റ്റി​ലും എ​ന്‍​ഡി​എ​യു​ടെ അ​ട്ടി​മ​റി​ക്കു സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍ നാ​ലു ഡി​വി​ഷ​നു​ക​ളി​ല്‍ ത​ര​ക്കേ​ടി​ല്ലാ​ത്ത നാ​ല​ക്കം വോ​ട്ടു​പി​ടി​ച്ചു കാ​ണി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ലാ​ണ് ബി​ജെ​പി.

11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ഖ്യ​വൈ​രി​ക​ള്‍ യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫു​മാ​ണ്. യു​ഡി​എ​ഫ് കോ​ട്ട​യാ​യി​രു​ന്ന കോ​ട്ട​യം ജി​ല്ല​യി​ല്‍ പ​ള്ളി​ക്ക​ത്തോ​ട്, മു​ത്തോ​ലി, പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണം പി​ടി​ക്കാ​നോ​ളം ബി​ജെ​പി വ​ള​ര്‍​ന്നു പ​ന്ത​ലി​ച്ചു. ജി​ല്ല​യി​ലെ ഇ​രു​നൂ​റോ​ളം പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും അ​ത്ര​ത​ന്നെ ന​ഗ​ര​സ​ഭാ വാ​ര്‍​ഡു​ക​ളി​ലും പ്ര​വ​ച​നാ​തീ​ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണെ​ന്നു വ്യ​ക്തം. 2020 ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ യു​ഡി​എ​ഫി​ന്-533, എ​ല്‍​ഡി​എ​ഫി​ന്-786, എ​ന്‍​ഡി​എ​യ്ക്ക്-124, മ​റ്റു​ള്ള​വ​ര്‍​ക്ക്-69 എ​ന്ന ക​ണ​ക്കി​നാ​യി​രു​ന്നു ആ​കെ പ്രാ​തി​നി​ധ്യം. ആ​കെ 71 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 50 ഇ​ട​ത്ത് എ​ല്‍​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ത്തി​ട​ത്ത് എ​ല്‍​ഡി​എ​ഫി​നാ​യി​രു​ന്നു ഭ​ര​ണം. എ​ന്നാ​ല്‍, ആ ​ഇ​ട​തു​ത​രം​ഗം ന​ഗ​ര​സ​ഭ​ക​ളി​ലേ​റെ​യി​ട​ങ്ങ​ളി​ലും പ്ര​തി​ഫ​ലി​ച്ചി​ല്ല.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് കോ​ട്ട നി​ലം​പൊ​ത്താ​നി​ട​യാ​യ​ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പ് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ല്‍​ഡി​എ​ഫി​ല്‍ സ​ഖ്യ​ക​ക്ഷി​യാ​യി എ​ത്തി​യ​താ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്ന് വാ​ര്‍​ഡു​ത​ല വോ​ട്ടു​വി​ധി ത​ല​നാ​രി​ഴ കീ​റി​യാ​ല്‍ വ്യ​ക്ത​മാ​ണ്. പ്ര​ത്യേ​കി​ച്ചും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ത്തോ ഇ​രു​പ​തോ വോ​ട്ടു​ക​ള്‍​ക്കാ​ണ് പ​ല​യി​ട​ത്തും യു​ഡി​എ​ഫ് തോ​ൽ​വി രു​ചി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ലാ​പ്പി​ല്‍ മു​ന്നേ​റു​മ്പോ​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ പ​കു​തി​യോ​ളം ഡി​വി​ഷ​നു​ക​ളി​ല്‍ വി​ജ​യം പ്ര​വ​ച​നാ​തീ​ത​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ള്‍ കാ​ഞ്ഞി​ര​പ്പ​ള്ളി, ഭ​ര​ണ​ങ്ങാ​നം, അ​തി​ര​മ്പു​ഴ, കി​ട​ങ്ങൂ​ര്‍ ഡി​വി​ഷ​നു​ക​ളി​ല്‍ നേ​ര്‍​ക്കു​നേ​ര്‍ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​ത്തി​ലാ​ണ്. പാ​ര്‍​ട്ടി​യു​ടെ ക​രു​ത്തും അ​ടി​ത്ത​റ​യും ആ​ള്‍​ബ​ല​വും അ​ള​ന്നു കാ​ണി​ക്കാ​നു​ള്ള അ​ഭി​മാ​ന​പ്ര​ശ്‌​ന​മാ​ണ് മാ​ണി-​ജോ​സ​ഫ് കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍​ക്ക്.

ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ​യു​ള്ള 5,261 സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ 2,813 പേ​ര്‍ വ​നി​ത​ക​ളും 2,448 പു​രു​ഷ​ന്മാ​രു​മാ​ണ്. അ​താ​യ​ത് മ​ത്സ​ര​ക്ക​ള​ത്തി​ല്‍ 365 വ​നി​ത​ക​ളു​ടെ മു​ന്‍​തൂ​ക്ക​മു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 23 ഡി​വി​ഷ​നു​ക​ളി​ലാ​യി 83 സ്ഥാ​നാ​ര്‍​ഥി​ക​ള്‍. 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 482 സ്ഥാനാ​ര്‍​ഥി​ക​ള്‍. 71 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 4021 പേ​രു​ടെ പോ​രാ​ട്ടം. ആ​റ് ന​ഗ​ര​സ​ഭ​ക​ളി​ല്‍ 675 സ്ഥാ​നാ​ര്‍​ഥി​ക​ള്‍.

ഇ​ക്ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ അ​നു​കൂ​ല ജ​ന​വി​ധി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും ത​ദ്ദേ​ശ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ല്‍. ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​ഷ​യ​ത്തി​ല്‍ ശ​ബ​രി​മ​ല ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട അ​തി​രി​ടു​ന്ന ജി​ല്ല​യാ​യ​തി​നാ​ലും ദേ​വ​സ്വം മ​ന്ത്രി​യു​ടെ നാ​ടാ​യ​തി​നാ​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ വി​കാ​രം വോ​ട്ട​ര്‍​മാ​രി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ​യും എ​ന്‍​ഡി​എ​യു​ടെ​യും ക​ണ​ക്കെ​ഴു​ത്ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ത്ത​വ​ണ ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് യു​ഡി​എ​ഫ്. ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യ്ക്കാ​യി എ​ല്‍​ഡി​എ​ഫും വീ​റോ​ടെ പോ​രാ​ടു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ള്‍​പ്പെ​ടെ യു​ഡി​എ​ഫി​ന്‍റെ മു​ന്‍​നി​ര നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. പി.​ജെ. ​ജോ​സ​ഫ് പാ​ട്ടു​വ​ണ്ടി​യു​മാ​യി​ട്ടാ​യി​രു​ന്നു പ്ര​ചാ​ര​ണം.

ആ​സ​ന്ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലും സി​പി​എം കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന് അ​ര്‍​ഹ​മാ​യ സീ​റ്റു​ക​ള്‍ മ​ത്സ​രി​ക്കാ​ന്‍ ന​ല്‍​കി​യ​താ​യാ​ണ് അ​വ​രു​ടെ പ​ക്ഷം. എം.​വി. ഗോ​വി​ന്ദ​ന്‍, ബി​നോ​യ് വി​ശ്വം, പി.​സി. ചാ​ക്കോ ഉ​ള്‍​പ്പെ​ടെ നേ​താ​ക്ക​ള്‍ എ​ല്‍​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി.

എ​ന്‍​ഡി​എ ഇ​ത്ത​വ​ണ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണു ഭ​ര​ണം ഉ​ന്ന​മി​ടു​ന്ന​ത്. പ​ഴ​യ ജ​ന​പ​ക്ഷ​ത്തി​ന്‍റെ ബ​ല​ത്തി​ല്‍ പൂ​ഞ്ഞാ​ര്‍, തീ​ക്കോ​യി, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​ണ് ശ്ര​മം. വ​ട​ക്കേ ഇ​ന്ത്യ​യി​ലെ മി​ഷ​ന​റി പീ​ഡ​നം അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മാ​യെ​ങ്കി​ലും നാ​ല്‍​പ​തി​ലേ​റെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഒ​ന്നു മു​ത​ല്‍ ഏ​ഴു വ​രെ വാ​ര്‍​ഡു​ക​ളി​ല്‍ ക്രി​സ്ത്യ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ർ​ത്തി ബി​ജെ​പി രാ​ഷ്‌​ട്രീ​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളും ആ​ള്‍​ക്കാ​ര്‍ നാ​ട്ടി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലെ ജ​ന​വി​ധി​യി​ല്‍ പ്ര​തി​ഫ​ലി​ക്കും. ഒ​രു വാ​ര്‍​ഡി​ല്‍ ശ​രാ​ശ​രി അ​ന്പ​തു മു​ത​ല്‍ നൂ​റു വ​രെ ന്യൂ ​ജെ​ന്‍ വോ​ട്ടു​ക​ള്‍ അ​യ​ല്‍​നാ​ട്ടി​ലും വി​ദേ​ശ​ത്തു​മാ​യ​തി​നാ​ൽ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ആ​ശ​ങ്ക ചെ​റു​ത​ല്ല.

Kerala

പാട്ടിൽ വോട്ടുപിടിക്കാൻ പി.ജെയും അപുവും; ഈണം സന്ധ്യയിൽ ലയിച്ച് വോട്ടർമാർ

കോ​ട്ട​യം: പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു... വോ​ട്ടെ​ല്ലാം യു​ഡി​എ​ഫി​നാ​യി... പാ​ട്ടു​പാ​ടി വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ക​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. രാ​ഷ്‌​ട്രീ​യ​ത്തി​നൊ​പ്പം സം​ഗീ​ത​വും കൃ​ഷി​യും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ജോ​സ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ വേ​റി​ട്ട വ​ഴി​യി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ര്‍​ഥം പാ​ട്ടു​പാ​ടി​യാ​ണ് ജോ​സ​ഫ് വോ​ട്ടു തേ​ടു​ന്ന​ത്. ഈ​ണം സ​ന്ധ്യ എ​ന്ന പേ​രി​ലാ​ണ് ജോ​സ​ഫും മ​ക​ന്‍ അ​പു ജോ​സ​ഫും പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ല്‍ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി എ​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​തി​ര​മ്പു​ഴ ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജ​യ്‌​സ​ണ്‍ ജോ​സ​ഫി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​തി​ര​മ്പു​ഴ​യി​ല്‍ ന​ട​ന്ന ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പാ​ട്ടും വ​ര്‍​ത്ത​മാ​ന​വു​മാ​യി ജോ​സ​ഫ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചു.

പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു, പൂ​വ​ള്ളി കു​ടി​ലി​ലേ​തേ, പാ​ടാം ന​മു​ക്ക് പാ​ടാം വീ​ണ്ടു​മൊ​രു പ്രേ​മ​ഗാ​നം എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ജോ​സ​ഫ് പാ​ടി​യ​ത്. ഉ​ല്ലാ​സ പൂ​ത്തി​രി​ക​ള്‍ ക​ണ്ണി​ല​ണി​ഞ്ഞ​വ​ളേ, മേ​രി സ​പ്‌​നോ​കീ റാ​ണി ക​ബ് ആ​യേ​ഗീ തൂ ​എ​ന്നീ പാ​ട്ടു​ക​ള്‍ അ​പു​വും ആ​ല​പി​ച്ചു.

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും പ്ര​ശ​സ്ത ഗാ​യി​ക സോ​ണി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ വ​ന്ന​ല്ലോ, വ​യ​നാ​ട്ടി​ല്‍ വ​ന്ന​ല്ലോ എ​ന്ന ഗാ​നം ആ​ല​പി​ച്ച് പി.​ജെ അ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​ന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്ലാ​മ​ര്‍ പ്ര​ചാ​ര​ക​നാ​യി പി.​ജെ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തി​നു പു​റ​മേ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലാ​ണ് ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം അ​ര​ങ്ങേ​റു​ന്ന​ത്.

Kerala

മാ​റ്റ​ത്തി​ന്‍റെ കാ​റ്റ് വീ​ശും: പി.ജെ ജോസഫ്

നിര​​​​വ​​​​ധി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ​​​​ക്കു ചു​​​​ക്കാ​​​​ൻ പി​​​​ടി​​​​ച്ച കേ​​​​ര​​​​ള രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ലെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ പി.​​​​ജെ.​​​​ ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ ത​​​​ദ്ദേ​​​​ശ​​​​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ  ഉ​​​​റ​​​​ച്ച​​​​ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ്.

ജ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​രെ​​​​യാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും നി​​​​ല​​​​വി​​​​ലെ രാ​​ഷ്‌​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യം യു​​​​ഡി​​​​എ​​​​ഫി​​​​ന് ഏ​​​​റെ അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​യു​​​​ന്നു.

അ​​​​തി​​​​നാ​​​​ൽ യു​​​​ഡി​​​​എ​​​​ഫ് ബ​​​​ഹു​​​​ദൂ​​​​രം മു​​​​ന്നി​​​​ലാ​​​​ണ്. പ്രാ​​​​യം 84ൽ ​​​​എ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പെ​​​​ത്തി​​​​യ​​​​തോ​​​​ടെ  പ്ര​​​​ചാ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്ത് ഏ​​​​റെ സ​​​​ജീ​​​​വ​​​​മാ​​​​ണ് പി.​​​​ജെ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ നീ​​​​ളു​​​​ന്ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ലൂ​​​​ടെ, സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി വി​​​​ഷ​​​​യ​​​​ത്തി​​​​ല​​​​ട​​​​ക്കം എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​നെ​​​​തി​​​​രെ ആ​​​​ഞ്ഞ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം. ദീ​​​​പി​​​​ക​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽനി​​​​ന്ന്.

ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നെ എ​​​​ങ്ങ​​​​നെ നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്നു? 

ഇ​​​​ത്ത​​​​വ​​​​ണ കേ​​​​ര​​​​ള​​​​മൊ​​​​ട്ടാ​​​​കെ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്നേ​​​​റ്റ​​​​മു​​​​ണ്ടാ​​​​കും. ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ ഫ​​​​ലം വ​​​​രു​​​​ന്ന നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള നാ​​​​ന്ദി​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്തെ ഭൂ​​​​രി​​​​ഭാ​​​​ഗം ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളു​​ടേയും മ​​​​റ്റു ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടേ​​​​യും ഭ​​​​ര​​​​ണം യു​​​​ഡി​​​​എ​​​​ഫ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കും. ഇ​​​​ടു​​​​ക്കി, കോ​​​​ട്ട​​​​യം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യ​​​​മി​​​​ല്ല. ഇ​​​​തി​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​ത്.

തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ലെ യു​​​​ഡി​​​​എ​​​​ഫ്  മ​​​​ഹാ​​​​സം​​​​ഗ​​​​മം വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നോ?

മൂ​​​​ന്നു​​​​ദി​​​​വ​​​​സം​​​​കൊ​​​​ണ്ട് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണി​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി.​​​​സ​​​​തീ​​​​ശ​​​​ൻ, മു​​​​ൻ കെ​​​​പി​​​​സി​​​​സി​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ളെ​​​​ല്ലാം തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ൽ ഒ​​​​രു വേ​​​​ദി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​ത് യു​​​​ഡി​​​​എ​​​​ഫ് ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​ണെ​​​​ന്ന സ​​​​ന്ദേ​​​​ശ​​​​മാ​​​​ണു ന​​​​ൽ​​​​കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ അ​​​​ല​​​​യൊ​​​​ലി​​​​ക​​​​ൾ  കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ൻ വ്യാ​​​​പി​​​​ക്കും. 

സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി വി​​​​ഷ​​​​യം എ​​​​ൽ​​​​എ​​​​ഡി​​​​എ​​​​ഫി​​​​നെ എ​​​​ങ്ങ​​​​നെ ബാ​​​​ധി​​​​ക്കും?

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി വി​​​​ഷ​​​​യം ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന് ക​​​​ന​​​​ത്ത തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കും.1998​​​​ൽ  വി​​​​ജ​​​​യ്മ​​​​ല്യ 24 കാ​​​​ര​​​​റ്റി​​​​ന്‍റെ 34 കി​​​​ലോ സ്വ​​​​ർ​​​​ണം പൊ​​​​തി​​​​ഞ്ഞ ​​പാ​​​​ളി​​​​ക​​​​ളാ​​​​ണ് ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. ഇ​​​​വി​​​​ടെ ഇ​​​​ള​​​​ക്കി​​​​മാ​​​​റ്റാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ പാ​​​​ളി​​​​ക​​​​ളും ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി. ഗൂ​​​​ഢ​​​​സം​​​​ഘ​​​​മാ​​​​ണ് ഇ​​​​തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്.​​​​ പി​​​​ന്നീ​​​​ട് രേ​​​​ഖ​​​​യി​​​​ൽ സ്വ​​​​ർ​​​​ണ​​​​പ്പാ​​​​ളി​​​​ക​​​​ൾ എ​​​​ന്ന​​​​തു വെ​​​​ട്ടി​​​​ത്തി​​​​രു​​​​ത്തി ചെ​​​​ന്പാ​​​​ണെ​​​​ന്ന് എ​​​​ഴു​​​​തി​​​​ച്ചേർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ട​​​​തി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക നി​​​​രീ​​​​ക്ഷ​​​​ണത്തി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ മു​​​​ഴു​​​​വ​​​​ൻ പ്ര​​​​തി​​​​ക​​​​ളും പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​മെ​​​​ന്നാ​​​​ണു വി​​​​ശ്വാ​​​​സം. 

കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വി​​​​ജ​​​​യം‍?

തൊ​​​​ടു​​​​പു​​​​ഴ ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യി​​​​ല​​​​ട​​​​ക്കം പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ വ​​​​ൻ വി​​​​ജ​​​​യം നേ​​​​ടും. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എ​​​​മ്മു​​​​മാ​​​​യി നേ​​​​രി​​​​ട്ട് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന ഭൂ​​​​രി​​​​ഭാ​​​​ഗം സീ​​​​റ്റു​​​​ക​​​​ളി​​​​ലും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് വി​​​​ജ​​​​യി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ​​​​ പ്രാ​​​​വ​​​​ശ്യ​​​​ത്തേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സീ​​​​റ്റു​​​​ക​​​​ൾ നേ​​​​ടു​​​​ക​​​​യെ​​​​ന്ന​​​​തി​​​​നാ​​​​ണ് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത്. 

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഭ​​​​ര​​​​ണ​​​​ത്തെ എ​​​​ങ്ങ​​​​നെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു?

പൊ​​​​ള്ള​​​​യാ​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റേ​​​​ത്. ചോ​​​​റ് വെ​​​​ന്തോ എ​​​​ന്ന​​​​റി​​​​യാ​​​​ൻ ഏ​​​​താ​​​​നും ​​വ​​റ്റു​​​​ക​​​​ൾ എ​​​​ടു​​​​ത്തു നോ​​​​ക്കി​​​​യാ​​​​ൽ മ​​​​തി. അ​​​​തി​​​​ദ​​​​രി​​​​ദ്ര​​​​രി​​​​ല്ലാ​​​​ത്ത സം​​​​സ്ഥാ​​​​ന​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ൽ ഇ​​​​തു വ്യ​​​​ക്ത​​​​മാ​​​​കും.  തൊ​​​​ടു​​​​പു​​​​ഴ നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ  നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ പ​​​​ട്ടി​​​​ണി​​​​യി​​​​ലാ​​​​ണ്. പ്ര​​​​ക​​​​ട​​​​ന​​പ​​​​ത്രി​​​​ക​​​​യി​​​​ലെ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ല​​​​തും ഇ​​​​നി​​​​യും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ​​ ത​​​​ല​​​​ത്തി​​​​ൽ അ​​​​ഴി​​​​മ​​​​തി സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. 

ഇ​​​​ടു​​​​ക്കി പാ​​​​ക്കേ​​​​ജ്? 

മു​​​​ഖ്യ​​​​മ​​​​ന്ത്രി 12,000 കോ​​​​ടി​​​​യു​​​​ടെ പാ​​​​ക്കേ​​​​ജാ​​​​ണ് ഇ​​​​ടു​​​​ക്കി​​​​ക്കാ​​​​യി  പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​തു​​​​വ​​​​രെ ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​ത് 56 കോ​​​​ടി രൂ​​​​പ​​​​ മാ​​​​ത്ര​​​​മാ​​​​ണ്.​​​​ ഫ​​​​ല​​​​ത്തി​​​​ൽ പാ​​​​ഴാ​​​​യ പാ​​​​ക്കേ​​​​ജാ​​​​ണി​​​​ത്. ഇ​​​​ടു​​​​ക്കി​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ദു​​​​രി​​​​ത​​​​മ​​​​ക​​​​റ്റാ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​ന്നും കാ​​​​ര്യ​​​​മാ​​​​യി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​ഞ്ഞി​​​​ട്ടി​​​​ല്ല. കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ ത​​​​ക​​​​ർ​​​​ച്ച സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രേ ജ​​​​ന​​​​വി​​​​കാ​​​​രം അ​​​​ല​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യി​​​​ലേ​​​​ക്കാ​​​​ണ് വി​​​​ര​​​​ൽ​​​​ ചൂ​​​​ണ്ടു​​​​ന്ന​​​​ത്. 

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്?

സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ക​​​​സ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് വ്യ​​​​ക്ത​​​​മാ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ടി​​​​ല്ലാ​​​​ത്ത സ​​​​ർ​​​​ക്കാ​​​​രാ​​​​ണി​​​​ത്. വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നും തൊ​​​​ഴി​​​​ൽസാ​​​​ധ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ആ​​​​വ​​​​ശ്യ​​​​മാ​​​​യ പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. പു​​​​തി​​​​യ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളെക്കുറി​​​​ച്ചു പ​​​​റ​​​​യു​​​​ന്ന​​​​ത​​​​ല്ലാ​​​​തെ ഇ​​​​തി​​​​ൽ എ​​​​ത്ര​​​​യെ​​​​ണ്ണം ആ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞു എ​​​​ന്ന​​തി​​ൽ സം​​​​ശ​​​​യ​​​​മു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ​​നി​​​​ന്നു പു​​​​തു​​​​ത​​​​ല​​​​മു​​​​റ വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്കു തൊ​​​​ഴി​​​​ൽ​​​​ തേ​​​​ടി പോ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​ത്. അ​​​​വ​​​​രെ ഇ​​​​വി​​​​ടെ പി​​​​ടി​​​​ച്ചു​​​​നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. 

വി​​​​ദ്യാ​​​​ഭ്യാ​​​​സ​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ സ​​​​മ​​​​ഗ്ര​​​​മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​ന്നേ മ​​​​തി​​​​യാ​​​​കൂ. തൊ​​​​ഴി​​​​ല​​​​ധി​​​​ഷ്‌​​ഠി​​​​ത കോ​​​​ഴ്സു​​​​ക​​​​ള​​​​ട​​​​ക്കം ആ​​​​രം​​​​ഭി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യെ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക് ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​നും ക​​​​ഴി​​​​യ​​​​ണം. കാ​​​​ർ​​​​ഷി​​​​കോ​​​​ത്പന്ന​​​​ങ്ങ​​​​ൾ​​​​ക്ക് താ​​​​ങ്ങു​​​​വി​​​​ല പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നും അ​​​​തു യ​​​​ഥാ​​​​സ​​​​മ​​​​യം ക​​​​ർ​​​​ഷ​​​​ക​​​​നു ല​​​​ഭി​​​​ക്കാ​​​​നും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​ക​​​​ണം. ഇ​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ക​​​​ർ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്ക​​​​ണം.

Kerala

മുൻമന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ​യു​ടെ മാ​താ​വ് അ​ന്ത​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ അ​ഡ്വ. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ മാ​താ​വ് പൂ​ന്തു​റ സ​രോ​ജാ മ​ന്ദി​ര​ത്തി​ൽ ലൂ​ർ​ദ്ദ​മ്മ (98) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ എ​സ്. അ​ൽ​ഫോ​ൻ​സ് ആ​ണ് ഭ​ർ​ത്താ​വ്.

മ​റ്റു മ​ക്ക​ൾ സ​രോ​ജ​ഗോ​മ​സ്, എ.​ജെ. വി​ജ​യ​ൻ, പ്ര​സ​ന്ന പീ​റ്റ​ർ, എ.​ജെ. സെ​ൽ​വി​ൻ, വി​മ​ല സ്റ്റാ​ൻ​ലി, സ​തീ​ഷ് അ​ൽ​ഫോ​ൻ​സ്, സാം ​അ​ൽ​ഫോ​ൻ​സ്. മ​രു​മ​ക്ക​ൾ റി​ച്ചാ​ർ​ഡ് ഗോ​മ​സ്, ഏ​ലി​യാ​മ്മ വി​ജ​യ​ൻ, ഗ്രേ​സി രാ​ജു, ഐ.​എ. പീ​റ്റ​ർ , ലാ​ലി സെ​ൽ​വി​ൻ, അ​ഡ്വ​ക്കേ​റ്റ് ജോ​സ് സ്റ്റാ​ൻ​ലി, ജൂ​ഡി​റ്റ് സ​തീ​ഷ്, ഷൈ​നി സാം.

​സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പൂ​ന്തു​റ സെ​ന്‍റ്. തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ.

District News

കേ​ര​ള കോ​ൺ​ഗ്ര​സ് മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം

കോ​ത​മം​ഗ​ലം: കേ​ര​ള കോ​ൺ​ഗ്ര​സ് കോ​ത​മം​ഗ​ലം നി​യോ​ജ​ക​മ​ണ്ഡ​ലം നേ​തൃ​യോ​ഗം പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ.​ ജോ​സ​ഫ് എംഎ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജി​ല്ലാ,ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ നി​ശ്ച​യി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

പു​തു​താ​യി പാ​ർ​ട്ടി​യി​ലേ​ക്ക് വ​ന്ന​വ​ർ​ക്ക് മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ. ​റ്റി.​പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മ​ന്ത്രി ടി. ​യു.​കു​രു​വി​ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റിമാ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര,റോ​യി സ്ക​റി​യ, സി.​കെ.​സ​ത്യ​ൻ, റാ​ണി​ക്കു​ട്ടി ജോ​ർ​ജ്,ബാ​ബു പോ​ൾ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് അ​മ്പാ​ട്ട്,

ബി​ജു വെ​ട്ടി​ക്കു​ഴ, ആ​ന്‍റ​ണി ഓ​ലി​യ​പ്പു​റം,ജോ​ജി സ്ക​റി​യ , ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എം.​എ​ൽ​ദോ​സ്, കെ.​എം. ആ​ന്‍റ​ണി, ക​ർ​ഷ​ക യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ജോ​ണി പു​ളി​ന്ത​ടം, സ​ജി തെ​ക്കേ​ക്ക​ര, ജോ​സ് തു​ടു​മ്മ​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൽ​ദോ​സ് വ​ർ​ഗീ​സ്, ജോ​സ് ക​വ​ള​മാ​ക്ക​ൽ, ഷാ​ജി അ​മ്പാ​ട്ടു​കു​ടി, തോ​മ​സ് തെ​ക്കേ​ക്ക​ര, വ​നി​താ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​സി പോ​ൾ , യൂ​ത്ത് ഫ്ര​ണ്ട് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് കി​ര​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ്

കോ​ഴി​ക്കോ​ട്: വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യോ​ടു​ള്ള നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി യു​ഡി​എ​ഫ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല​ട​ക്കം വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​മാ​യി പ​ര​സ്യ​ധാ​ര​ണ​യു​ണ്ടാ​കി​ല്ലെ​ന്ന് മു​സ്ലീം ലീ​ഗും കോ​ണ്‍​ഗ്ര​സും അ​റി​യി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​ണ്ടാ​ണ് പു​തി​യ തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് നി​ല​പാ​ട് ലീ​ഗി​നെ അ​റി​യി​ച്ചു.

ഇ​തോ​ടെ കോ​ഴി​ക്കോ​ട് ക​ഴി​ഞ്ഞ ത​വ​ണ ന​ൽ​കി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് കോ​ൺ​ഗ്ര​സ് തി​രി​ച്ചെ​ടു​ത്തു. വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ശ​ക്ത​മാ​യ മു​ക്ക​ത്ത് അ​ട​ക്കം പ​ര​സ്യ​ധാ​ര​ണ​യി​ല്ല. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഒ​രു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​റ്റ് അ​ട​ക്കം 33 സീ​റ്റി​ൽ ക​ഴി​ഞ്ഞ ത​വ​ണ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു.

മ​ല​പ്പു​റ​ത്ത് 35 ഇ​ട​ത്തും ക​ഴി​ഞ്ഞ ത​വ​ണ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. മ​ല​പ്പു​റ​ത്ത് 25 സീ​റ്റും കോ​ഴി​ക്കോ​ട് 11 സീ​റ്റു​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ വെ​ൽ​ഫെ​യ​ര്‍ പാ​ര്‍​ട്ടി​ക്ക് ല​ഭി​ച്ച​ത്.

District News

കേ​ര​ള കോ​ണ്‍​ഗ്രസ് കു​ടും​ബസം​ഗ​മ​വും ആ​ദ്യ​കാ​ല പ്രവ​ര്‍​ത്ത​കർക്ക് ആ​ദ​രവും ഇ​ന്ന്

ക​ടു​ത്തു​രു​ത്തി: കേ​ര​ള കോ​ണ്‍​ഗ്ര​സ് കു​ടും​ബ സം​ഗ​മ​വും ആ​ദ്യ​കാ​ല​പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ലും ഇ​ന്നു നാ​ലി​ന് ക​ല്ലം​പാ​റ കൃ​ഷി​ഭ​വ​നു സ​മീ​പ​മു​ള്ള ബി​നോ​യി മാ​മ്മൂ​ടി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ന​ട​ക്കും.

കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യി ചാ​ണ​ക​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന കു​ടും​ബ​സം​ഗ​മം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​കാ​ല പ്ര​വ​ര്‍​ത്ത​ക​രെ ആ​ദ​രി​ക്ക​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലേ​ക്കു പു​തി​യ​താ​യെ​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള അം​ഗ​ത്വ വി​ത​ര​ണ​വും കെ.​ ഫ്രാ​ന്‍​സീ​സ് ജോ​ര്‍​ജ് എം​പി നി​ര്‍​വ​ഹി​ക്കും.

District News

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗം

അ​ങ്ങാ​ടി​പ്പു​റം: തി​രൂ​ർ​ക്കാ​ട് -ആ​ന​ക്ക​യം റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​യി​ൽ ത​ട്ടി​പ്പ് ന​ട​ന്ന​താ​യി കേ​ര​ള കോ​ൺ​ഗ്ര​സ് മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. പേ​രി​ന് കു​ഴി​അ​ട​ച്ച് പ​ണി​പൂ​ർ​ത്തി​യാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടു മ​ഴ അ​ടു​പ്പി​ച്ചു പെ​യ്ത​പ്പോ​ഴേ​ക്കും സ​ർ​വ​ത്ര കു​ഴി​ക​ൾ ആ​യി മാ​റി​യ​ത്,ക​രാ​റു​കാ​ര​ന്‍റെ ത​ട്ടി​ക്കൂ​ട്ട് പ​ണി​മൂ​ല​മാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

ഈ ​ക​രാ​റു​കാ​ര​നെ കൊ​ണ്ട് ത​ന്നെ അ​ടി​യ​ന്ത​ര​മാ​യി വീ​ണ്ടും പ്ര​വൃ​ത്തി​ന​ട​ത്തി​പ്പി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി ത​യ്യാ​റാ​ക​ണ​മെ​ന്നും, അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​യ് തോ​യ​ക്കു​ളം​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ക​സ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജി​വെ​ച്ച ഇ​ട​ത് സ്വ​ത​ന്ത്ര മെ​മ്പ​റെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ്,വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​എം. ഇ​ഗ്നേ​ഷ്യ​സ്,ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സി വ​ർ​ഗീ​സ്,മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ബാ​ബു വ​ർ​ഗീ​സ്കോ​ലാ​നി​ക്ക​ൽ,പി. ​എം .ജോ​ർ​ജ് ,ജോ​യ് ഓ​ലി​ക്ക​ര,സ​ജീ​ഷ് ഫി​ലി​പ്പ്, എം. ​എ​സ് .ആ​ന്‍റ​ണി, സി.​എ.​തോ​മ​സ്,കെ .​എം. ജോ​ഷ്വാ ,തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

 

Kerala

സിപിഎമ്മിനെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് എം

കോ​ട്ട​യം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ച് കേ​ര​ള കോ​ണ്‍ഗ്ര​സ് എം. ​ഘ​ട​ക ക​ക്ഷി​യാ​യ സി​പി​ഐ ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ വി​യോ​ജി​പ്പ് അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്ന​പ്പോ​ഴാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി​യെ​യും സ​ര്‍ക്കാ​രി​നെ​യും പി​ന്തു​ണ​ച്ച് രം​ഗ​ത്തു​വ​ന്ന​ത്.

പി​എം ശ്രീ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ചു മു​ന്ന​ണി​ക്കു​ള്ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​നി​ട​യി​ലും ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ള്‍ ഇ​ച്ഛാ​ശ​ക്തി​യോ​ടെ സ​ര്‍ക്കാ​രും എ​ല്‍ഡി​എ​ഫ് നേ​തൃ​ത്വ​വും പ​രി​ഹ​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി വ്യ​ക്ത​മാ​ക്കി.

ഒ​രു പ​ദ്ധ​തി അ​ത് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റേ​താ​യ​തു​കൊ​ണ്ട് മാ​ത്രം എ​തി​ര്‍ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യം കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന് ഇ​ല്ല. പി​എം ശ്രീ ​പ​ദ്ധ​തി​യു​ടെ 60 ശ​ത​മാ​നം വി​ഹി​തം കേ​ന്ദ്ര​സ​ര്‍ക്കാ​രും 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍ക്കാ​രു​മാ​ണു വ​ഹി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ട് പ​ദ്ധ​തി​യു​ടെ പൂ​ര്‍ണ നി​യ​ന്ത്ര​ണം കേ​ന്ദ്ര​സ​ര്‍ക്കാ​രി​ല്‍ ആ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളി​ല്‍നി​ന്നും പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​യി നി​ല്‍ക്കാ​ന്‍ കേ​ര​ള​ത്തി​ന് സാ​ധി​ക്കു​ക​യി​ല്ല. സ​ര്‍വ​ശി​ക്ഷ അ​ഭി​യാ​ന്‍ എ​സ്എ​സ്എ പ​ദ്ധ​തി​യി​ല്‍ 2023-24ല്‍ 1031 ​കോ​ടി രൂ​പ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് ല​ഭി​ച്ചു.

2024-25ല്‍ ​ഒ​രു രൂ​പ പോ​ലും ല​ഭി​ച്ചി​ല്ല. അ​തി​ന്‍റെ കാ​ര​ണം പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ കേ​ര​ളം ഒ​പ്പി​ടാ​തി​രു​ന്ന​താ​ണ്.മാ​ത്ര​മ​ല്ല നി​ര​വ​ധി അ​ധ്യാ​പ​ക​ര്‍ പെ​രു​വ​ഴി​യി​ലാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കും. വി​ദ്യാ​ഭ്യാ​സ ന​വീ​ക​ര​ണ​ത്തി​ന് ല​ഭി​ക്കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ അ​തു​കൊ​ണ്ട് ന​ഷ്ട​പ്പെ​ടു​ത്താ​നാ​വി​ല്ല.


കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ഹി​ഡ​ന്‍ അ​ജ​ണ്ട​ക​ള്‍ അ​ടി​ച്ചേ​ല്‍പ്പി​ക്കാൻ ശ്ര​മി​ച്ചാ​ല്‍ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ അ​ധ്യാ​പ​ക​ര്‍ക്കും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ര്‍ക്കും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നും സം​സ്ഥാ​ന സ​ര്‍ക്കാ​രി​നും സാ​ധി​ക്കു​മെ​ന്നും ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.

District News

ജി​ല്ല​യി​ല്‍​ കേ​ര​ള കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ സീ​റ്റി​ല്‍ മ​ത്സ​രി​ക്കും

ആ​ല​പ്പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ബ​ഹു​ജ​ന അ​ടി​ത്ത​റ വി​പു​ല​മാ​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ന്‍ വ​രു​ന്ന ത്രിത​ല പ​ഞ്ചാ​യ​ത്ത്- മു​നിസി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഉ​ള്‍​പ്പെ​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കും.

സ്ഥി​ര​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്ന ച​മ്പ​ക്കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ ക​ഴി​ഞ്ഞത​വ​ണ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടു. ച​മ്പ​ക്കു​ളം ഡി​വി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ പ​ര​മ്പ​രാ​ഗ​ത​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ചി​രു​ന്ന എ​ല്ലാ സീ​റ്റു​ക​ളും ഇ​ത്ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ന്‍ ജി​ല്ലാ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.


ജി​ല്ലാ പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ക​ല്ല​റ​യ്ക്ക്ന്‍ അ​ധ്യ​ക്ഷ​നാ​യി. ഉ​ന്ന​താ​ധി​കാ​രസ​മി​തി അം​ഗ​ങ്ങ​ളാ​യ സി​റി​യ​ക് കാ​വി​ല്‍, അ​ഡ്വ. കെ.​ജി. സു​രേ​ഷ്, സാ​ബു തോ​ട്ടു​ങ്ക​ല്‍, ജോ​സ് കാ​വ​നാ​ട​ന്‍, ഈ​പ്പ​ന്‍ നൈ​നാ​ന്‍, ഗ​ണേ​ശ് പു​ലി​യൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

NRI

ന​വ​കേ​ര​ള സൃ​ഷ്‌​ടി​ക്കാ​യി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ അ​നി​വാ​ര്യം: അ​പു ജോ​ൺ ജോ​സ​ഫ്

ല​ണ്ട​ൻ: വി​ദ്യാ​ഭ്യാ​സ​ത്തി​നും തൊ​ഴി​ലി​നു​മാ​യി കു​ടി​യേ​റ്റം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ശ​ക്ത​മാ​യ ന​വ​കേ​ര​ള സൃ​ഷ്‌​ടി​ക്ക് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​പു ജോ​ൺ ജോ​സ​ഫ്.

പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് യു​കെ നേ​തൃ​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു​മാ​യി പ്ര​വാ​സി​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ള കോ​ൺ​ഗ്ര​സ് കു​ടും​ബാം​ഗ​ങ്ങ​ളെ ചേ​ർ​ത്തു​നി​ർ​ത്തു​ന്ന​തി​നാ​ണ് യു​കെ, യു​എ​സ്, ഓ​സ്ട്രേ​ലി​യ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി​യ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് അ​പു അ​റി​യി​ച്ചു.

 

Latest News

Corehub Up